x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്മ​കു​മാ​റി​നു മു​മ്പി​ല്‍ സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ മു​ട്ടിടി​ച്ചു: സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍


Published: June 18, 2026 04:03 AM IST | Updated: June 18, 2026 04:03 AM IST

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ പ​ങ്കു​പ​റ്റി​യ​വ​രു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ എ. ​പ​ത്മ​കു​മാ​റി​ന്‍റെ ഭീ​ഷ​ണി​ക്കു മു​മ്പി​ല്‍ സം​സ്ഥാ​ന ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ള്‍ ഭ​യ​ന്ന് മു​ട്ടി​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍. അ​തു​കൊ​ണ്ടാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ ശി​ക്ഷാ ന​ട​പ​ടി വെ​റും സ​സ്പെ​ന്‍​ഷ​നി​ല്‍ ഒ​തു​ക്കി​യ​ത്.

ഇ​പ്പോ​ള്‍ എ​ടു​ത്തി​രി​ക്കു​ന്ന ന​ട​പ​ടി വെ​റും പ്ര​ഹ​സ​ന​വും ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നു​ള്ള നാ​ട​ക​വു​മാ​ണ്. ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ലും മ​റ്റ് അ​ഴി​മ​തി​ക​ളി​ലും സി​പി​എം ഉ​ന്ന​ത​ര്‍​ക്കു​ള്ള പ​ങ്ക് വെ​ളി​പ്പെ​ടാ​തി​രി​ക്കു​വാ​ന്‍ ന​ട​ത്തു​ന്ന നാ​ട​കം വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണം.

പ​ത്മ​കു​മാ​റി​ന്‍റെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലിന്‍റേ​യും സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ത്യ​സ​ന്ധ​രും കൂ​ടു​ത​ല്‍ ക​ഴി​വു​ള്ള​വ​രു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up