x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ബി കോ​ള​ജ് സം​ഘ​ർ​ഷം പൊ​ലി​സ് പ​ക്ഷ​പാ​തി​ത്വ​ത്തി​നെ​തി​രേ ആ​റി​ന് സി​പി​എം പ്ര​തി​ഷേ​ധ മാ​ർ​ച്ചും സ​മ്മേ​ള​ന​വും

വെബ് ഡെസ്ക്
Published: October 4, 2026 11:39 PM IST | Updated: October 4, 2026 11:39 PM IST

ത​ല​യോ​ല​പ്പ​റ​മ്പ്: ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജി​ൽ ഉ​ണ്ടാ​യ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തി​ന്‍റെ പേ​രി​ൽ വി​ദ്യാ​ർ​ഥി യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​രെ വേ​ട്ട​യാ​ടു​ന്ന​തി​നു​ള്ള ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തു​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഗൂ​ഢ നീ​ക്ക​ത്തി​നെ​തി​രേ ത​ല​യോ​ല​പ്പ​റ​മ്പി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കാ​ൻ സി​പി​എം ത​ല​യോ​ല​പ്പ​റ​മ്പ് ഏ​രി​യ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജി​ലു​ണ്ടാ​യ പ്ര​ശ്ന​ത്തി​ന്‍റെ മ​റ​വി​ൽ ക​ള്ള​ക്കേ​സെ​ടു​ത്ത് സി​പി​എം ത​ല​യോ​ല​പ്പ​റ​മ്പ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യ മു​ഹ​മ്മ​ദ് റ​ഫ്സ​ലി​നെ​യും, അ​ബ്ദു​ൾ അ​സീ​സി​നെ​യും അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ല​ട​ച്ചി​രി​ക്കു​ക​യാ​ണ്. സ്ഥ​ല​ത്ത് ചെ​ല്ലാ​ത്ത ര​ണ്ടു​പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​ത്. ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​യ ഇ​വ​രെ പി​ന്തു​ട​ർ​ന്ന് കോ​ട്ട​യ​ത്തു​നി​ന്ന് പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ റെ​യ്ഡെ​ന്ന പേ​രി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​യാ​ണ്. എ​സ്എ​ഫ്ഐ ഏ​രി​യ പ്ര​സി​ഡ​ന്‍റാ​യ അ​ന​ന്യ വി​നോ​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി വീ​ട്ടു​കാ​രെ പൊ​ലി​സ് അ​സ​ഭ്യം പ​റ​ഞ്ഞു. കോ​ള​ജി​ൽ ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​രെ ക​ള്ള​ക്കേ​സി​ൽ പെ​ടു​ത്തു​വാ​നാ​ണ് പൊ​ലി​സ് ശ്ര​മി​ക്കു​ന്ന​ത്.

പൊ​തു​സ്ഥ​ല​ത്ത് കൊ​ടി​മ​ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ത​ന്നെ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ കോ​ള​ജി​നു മു​ന്നി​ലെ പ്ര​ധാ​ന പാ​ത​യി​ൽ കെ​എ​സ്‌​യു​വി​ന്‍റെ കൊ​ടി​മ​രം സ്ഥാ​പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ​ർ​ക്ക് പോ​ലീ​സ് ഒ​ത്താ​ശ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് സി​പി​എം നേ​തൃ​ത്വം ആ​രോ​പി​ച്ചു.

നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ത​ല​യോ​ല​പ്പ​റ​മ്പി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും സ​മ്മേ​ള​ന​വും ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ മാ​ർ​ച്ചും സ​മ്മേ​ള​ന​വും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ആ​ർ. ര​ഘു​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ. ​ശെ​ൽ​വ​രാ​ജ്, ഏ​രി​യാ സെ​ക്ര​ട്ട​റി ഡോ.​സി.​എം. കു​സു​മ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​വി. ഹ​രി​ക്കു​ട്ട​ൻ, കെ. ​എ​സ്. വേ​ണു​ഗോ​പാ​ൽ, ടി.​എ​ൻ. സി​ബി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ന​ന്ദ് ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews DB College clash.

Recent News

Corehub Up