x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​നെ ഒ​ന്നാ​മ​തെ​ത്തി​ക്കു​ക ല​ക്ഷ്യം: ജോ​ഷി മാ​ത്യു

വെബ് ഡെസ്ക്
Published: October 5, 2026 12:25 AM IST | Updated: October 5, 2026 12:25 AM IST

ജോ​​ഷി മാ​​ത്യു

കോ​​ട്ട​​യം: കോ​​ട്ട​​യ​​ത്തി​​ന്‍റെ സാം​​സ്‌​​കാ​​രി​​ക, സി​​നി​​മാ മേ​​ഖ​​ല​​യി​​ലെ അ​​ഭി​​മാ​​ന സ്തം​​ഭ​​മാ​​യ കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഫി​​ലിം ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ പു​​തി​​യ ചെ​​യ​​ര്‍​മാ​​നാ​​യി കോ​​ട്ട​​യം​​കാ​​രു​​ടെ സ്വ​​ന്തം ജോ​​ഷി മാ​​ത്യു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. ദേ​​ശീ​​യ-​​സം​​സ്ഥാ​​ന ച​​ല​​ച്ചി​​ത്ര പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ളും വി​​വി​​ധ നി​​രൂ​​പ​​ക അ​​വാ​​ര്‍​ഡു​​ക​​ളും സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള ജോ​​ഷി മാ​​ത്യു​​വി​​ന്‍റെ സി​​നി​​മാ രം​​ഗ​​ത്തെ സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​ക​​ള്‍ മു​​ന്‍​നി​​ര്‍​ത്തി​​യാ​​ണ് നി​​യ​​മ​​നം. മു​​ന്‍​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​ക്കു​​ശേ​​ഷം അ​​ടൂ​​ര്‍ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍, സ​​യീ​​ദ് അ​​ഖ്ത​​ര്‍ മി​​ര്‍​സ തു​​ട​​ങ്ങി​​യ മ​​ഹാ​​പ്ര​​തി​​ഭ​​ക​​ള്‍​ക്കു പി​​ൻ​​ഗാ​​മി​​യാ​​യാ​​ണ് ചു​​മ​​ത​​ല​​യേ​​ല്‍​ക്കു​​ന്ന​​ത്. പു​​തി​​യ ദൗ​​ത്യ​​ത്തെ​​ക്കു​​റി​​ച്ച് ജോ​​ഷി മാ​​ത്യു ദീ​​പി​​ക ഗ​​സ്റ്റ് റൂ​​മി​​ൽ മ​​ന​​സ് തു​​റ​​ന്ന​​പ്പോ​​ള്‍.

പു​​തി​​യ പ​​ദ​​വി​​യെ എ​​ങ്ങ​​നെ കാ​​ണു​​ന്നു ?
ഏ​​റെ പ്ര​​തീ​​ക്ഷ​​യോ​​ടെ​​യാ​​ണ് പു​​തി​​യ പ​​ദ​​വി​​യെ കാ​​ണു​​ന്ന​​ത്. വി​​ദ്യാ​​ര്‍​ഥി​​ക​​ളും അ​​ക്കാ​​ഡ​​മി​​സ്റ്റു​​ക​​ളും പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ്. വി​​വാ​​ദ​​ങ്ങ​​ള്‍ ഏ​​റെ ത​​ള​​ര്‍​ത്തി​​യ കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ നാ​​ഷ​​ണ​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് വി​​ഷ്വ​​ല്‍ സ​​യ​​ന്‍​സ് ആ​​ന്‍​ഡ് ആ​​ര്‍​ട്‌​​സി​​നെ രാ​​ജ്യ​​ത്തെ ഒ​​ന്നാ​​മ​​ത്തെ ഫി​​ലിം ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം.

ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ ആ​​രം​​ഭ​​കാ​​ലം ?
ആ​​രം​​ഭ​​കാ​​ലം മു​​ത​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ നി​​ര്‍​മാ​​ണ​​ത്തി​​ല്‍ പ​​ങ്കാ​​ളി​​യാ​​ണ്. മു​​ന്‍​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യാ​​ണ് ആ​​ദ്യ​​ത്തെ ചെ​​യ​​ര്‍​മാ​​ന്‍. അ​​ന്ന് വൈ​​സ്‌​​ചെ​​യ​​ര്‍​മാ​​നാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കാ​​നാ​​യി. കെ​​ട്ടി​​ട നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച​​പ്പോ​​ള്‍ മു​​ത​​ല്‍ ഉ​​ദ്ഘാ​​ട​​നം ന​​ട​​ക്കു​​ന്ന​​തു​​വ​​രെ​​യു​​ള്ള എ​​ല്ലാ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ലും പ​​ങ്കാ​​ളി​​യാ​​യി​​രു​​ന്നു. യാ​​തൊ​​രു പാ​​രി​​തോ​​ഷി​​ക​​വും കൈ​​പ്പ​​റ്റാ​​തെ ത​​ന്‍റെ ക​​ഴി​​വു​​ക​​ള്‍ അ​​വി​​ടെ വി​​നി​​യോ​​ഗി​​ച്ചു. ആ​​ര്‍​കി​​ടെ​​ക്ട് ശ​​ങ്ക​​റി​​നൊ​​പ്പം സ​​മ​​ര്‍​ഥ​​രാ​​യ ടെ​​ക്‌​​നി​​ഷ്യ​​ന്മാ​​രെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യാ​​ണു കെ​​ട്ടി​​ട​​നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്.

ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ ചെ​​യ്യാ​​ന്‍ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത് ?
രാ​​ജ്യ​​ത്തെ മി​​ക​​ച്ച ഒ​​ന്നാ​​മ​​ത്തെ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ആ​​ക്ക​​ണ​​മെ​​ന്നാ​​ണ് ആ​​ഗ്ര​​ഹം. സി​​നി​​മ എ​​ല്ലാ ക​​ല​​ക​​ളും ചേ​​ര്‍​ന്ന​​താ​​യ​​തി​​നാ​​ല്‍ ക​​ള്‍​ച്ച​​റ​​ല്‍ ഹ​​ബ് ആ​​ക്ക​​ണം. മി​​ക​​വു​​റ്റ കു​​ട്ടി​​ക​​ളെ വാ​​ര്‍​ത്തെ​​ടു​​ക്കാ​​ന്‍ ന​​മു​​ക്ക് ക​​ഴി​​യ​​ണം. പൂ​​നെ, കൊ​​ല്‍​ക്ക​​ത്ത, ചെ​​ന്നൈ ഫി​​ലിം ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടു​​ക​​ള്‍ പോ​​ലെ കോ​​ട്ട​​യം ഫി​​ലിം ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​നെ ലോ​​ക​​പ്ര​​സി​​ദ്ധ​​മാ​​ക്ക​​ണം. തെ​​ക്കും​​ത​​ല​​യി​​ലെ മ​​നോ​​ഹ​​ര​​മാ​​യ ഗ്രാ​​മാ​​ന്ത​​രീ​​ക്ഷ​​ത്തി​​ലു​​ള്ള ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ന് ഒ​​രു​​പാ​​ട് സാ​​ധ്യ​​ത​​ക​​ളു​​ണ്ട്.

അ​​ക്കാ​​ദ​​മി​​ക് രം​​ഗ​​ത്തെ മാ​​റ്റ​​ങ്ങ​​ള്‍ ?
പ്ര​​കൃ​​തി​​യു​​മാ​​യി ചേ​​ര്‍​ന്ന് പ​​ഠ​​നം ന​​ട​​ത്തു​​ന്ന​​തി​​ന് ക്ലാ​​സ് മു​​റി​​ക​​ളി​​ല്‍​നി​​ന്നി​​റ​​ങ്ങി മ​​ര​​ച്ചു​​വ​​ടു​​ക​​ളി​​ല്‍ ഇ​​രു​​ന്ന് പ​​ഠി​​ക്കാ​​നു​​ള്ള സ്ഥ​​ല​​ങ്ങ​​ള്‍ രൂ​​പ​​പ്പെ​​ടു​​ത്ത​​ണം. 15 ഏ​​ക്ക​​ര്‍ വ​​രു​​ന്ന ഭൂ​​പ്ര​​ദേ​​ശം ഇ​​തി​​നാ​​യി വി​​നി​​യോ​​ഗി​​ക്കും. ക​​ല്‍​മ​​ണ്ഡ​​പം, അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്താ​​നു​​ള്ള വേ​​ദി​​ക​​ള്‍ എ​​ന്നി​​വ നി​​ര്‍​മി​​ക്ക​​ണം.
ന​​ല്ല ഫാ​​ക്ക​​ൽ​​റ്റി​​ക​​ള്‍ നി​​ല​​വി​​ലു​​ണ്ട്. അ​​ധി​​ക​​മാ​​യി വേ​​ണ്ടി​​വ​​രു​​ന്ന ഫാ​​ക്ക​​ല്‍​റ്റി​​ക​​ളെ​​യും അ​​ക്കാ​​ഡ​​മീ​​ഷ്യ​​ന്‍​സി​​നെ​​യും കു​​ട്ടി​​ക​​ളു​​മാ​​യി സം​​വാ​​ദം ന​​ട​​ത്തു​​ന്ന​​തി​​നു ല​​ഭ്യ​​മാ​​ക്കാ​​ൻ പ​​രി​​ശ്ര​​മി​​ക്കും. ഫി​​ലിം ഇ​​ന്‍​ഡ​​സ്ട്രി​​യി​​ല്‍​നി​​ന്നു​​ള്ള പ്ര​​മു​​ഖ​​രെ അ​​വി​​ടെ എ​​ത്തി​​ക്കും. എ​​ല്ലാ സു​​കു​​മാ​​ര​​ക​​ല​​ക​​ളും ന​​ട​​ത്താ​​നു​​ള്ള സൗ​​ക​​ര്യ​​മു​​ണ്ട്. മ​​റ്റ് അ​​ക്കാ​​ദ​​മി​​ക​​ളു​​മാ​​യി ചേ​​ര്‍​ന്ന് സ​​ഹ​​ക​​രി​​ച്ച് എ​​ല്ലാ ക​​ല​​ക​​ളും പ​​രി​​ശീ​​ലി​​പ്പി​​ക്കും. ജ​​ന​​ങ്ങ​​ള്‍​ക്കു​​കൂ​​ടി മി​​ക​​ച്ച സി​​നി​​മ​​ക​​ള്‍ കാ​​ണാ​​നു​​ള്ള സൗ​​ക​​ര്യം സ​​ജ്ജ​​മാ​​ക്കും. ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു​​വേ​​ണ്ടി​​യു​​ള്ള​​താ​​ണ്. വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി കൂ​​ടു​​ത​​ല്‍ ആ​​ക്ടി​​വി​​റ്റി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കും. ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ആ​​ധു​​നി​​ക​​മാ​​ക്കു​​ന്ന​​തി​​നും പോ​​രാ​​യ്മ​​യു​​ള്ള​​തു പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നും ന​​ട​​പ​​ടി​​യു​​ണ്ടാ​​കും. ഇ​​തി​​നാ​​യി പ്രോ​​ജ​​ക്ട് ത​​യാ​​റാ​​ക്കും.

ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ ഘ​​ട​​ന​​മാ​​റ്റ​​ത്തെ​​ക്കു​​റി​​ച്ച് ?
സ​​ര്‍​ക്കാ​​രു​​മാ​​യി ആ​​ലോ​​ചി​​ച്ച് ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ ഘ​​ട​​ന മാ​​റ്റ​​ണം. ക​​ള്‍​ച്ച​​റ​​ല്‍ ഹ​​ബ് ആ​​ക്ക​​ണം. മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​നും വ​​കു​​പ്പ് മ​​ന്ത്രി റോ​​ജി എം. ​​ജോ​​ണും പൂ​​ർ​​ണ​​പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ആ​​വ​​ശ്യ​​മാ​​യ ഫ​​ണ്ട് അ​​നു​​വ​​ദി​​ക്കു​​മെ​​ന്ന് പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. എ​​ന്തൊ​​ക്കെ സ​​ഹാ​​യം ആ​​വ​​ശ്യ​​മു​​ണ്ടോ അ​​തെ​​ല്ലാം ചെ​​യ്തു​​ത​​രാ​​മെ​​ന്ന് സ​​ര്‍​ക്കാ​​ര്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ പ്ര​​ശ്‌​​ന​​ങ്ങ​​ളെ​​പ്പ​​റ്റി പ​​ഠി​​ക്കും. പ​​ഠി​​ച്ച​​തി​​നു​​ശേ​​ഷം എ​​ല്ലാ​​വ​​രെ​​യും ഒ​​രു​​മി​​ച്ചു കൊ​​ണ്ടു​​പോ​​കാ​​ന്‍ ശ്ര​​മി​​ക്കും. കു​​റ​​വു​​ക​​ള്‍ ക​​ണ്ടെ​​ത്തി പ​​രി​​ഹ​​രി​​ക്കു​​ക​​യെ​​ന്ന​​താ​​ണ് ല​​ക്ഷ്യം.

ത​​യാ​​റാ​​ക്കി​​യ​​ത്: ജോ​​മി കു​​ര്യാ​​ക്കോ​​സ്

Tags : NattuVishesham DistrictNews

Recent News

Corehub Up