x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​ര്‍​വി​ല വ​ര്‍​ധ​ന​വി​ല്‍ സ്തം​ഭി​ച്ച് റോ​ഡ് പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍

വെബ് ഡെസ്ക്
Published: October 5, 2026 12:45 AM IST | Updated: October 5, 2026 12:45 AM IST

കോ​ഴി​ക്കോ​ട്: ടാ​റിം​ഗ് വി​ല വ​ര്‍​ധ​ന​വു കാ​ര​ണം റോ​ഡ് നി​ര്‍​മാ​ണ, പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍. പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ടാ​റി​ന്‍റെ വി​ല കു​ത്ത​നെ ഉ​യ​രു​ക​യും ല​ഭ്യ​ത കു​റ​യു​ക​യും ചെ​യ്ത​ത്.
ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള റോ​ഡു​ക​ളു​ടെ ടാ​റിം​ഗും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ന​ഷ്ടം സ​ഹി​ച്ച് പ്ര​വൃ​ത്തി ന​ട​ത്താ​നാ​വി​ല്ലെ​ന്നും ക​രാ​റു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഏ​റ്റെ​ടു​ത്ത പ്ര​വൃ​ത്തി​ക​ള്‍ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ള്ള​തെ​ന്ന് ഓ​ള്‍ കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. 9000 രൂ​പ​യ്ക്ക് നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്ന ഒ​രു ബാ​ര​ല്‍ ടാ​റി​ന് ഇ​പ്പോ​ള്‍ 17,000 രൂ​പ​യി​ല​ധി​ക​മാ​യി വി​ല.

ക്വാ​റി -ക്ര​ഷ​ര്‍ ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ​യും ക​മ്പി​യു​ടെ​യും വി​ല​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന​വും നി​ര്‍​മാ​ണ മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​ണ്. വി​ല​ക്ക​യ​റ്റ​ത്തി​ന് അ​നു​സ​രി​ച്ച് നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ നി​ല​വി​ലെ വി​പ​ണി വി​ല​യ്ക്ക​നു​സ​രി​ച്ച് ഡി​എ​സ്ആ​ര്‍ (ഡ​ല്‍​ഹി ഷെ​ഡ്യൂ​ള്‍ ഓ​ഫ് റേ​റ്റ്‌​സ്) കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​രാ​റു​കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്ന്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന പ്ര​വൃ​ത്തി​ക​ള്‍​ക്ക് ടാ​റിം​ഗ് വി​ല വ്യ​തി​യാ​ന​ത്തി​നു​ള്ള ആ​നു​കൂ​ല്യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തു​പോ​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പ്ര​വൃ​ത്തി​ക​ളി​ലും ടാ​റി​ന്‍റെ വി​ല​വ്യ​തി​യാ​ന​ത്തി​നു​ള്ള ആ​നു​കൂ​ല്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​രാ​റു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

ക​രാ​റു​കാ​ര്‍​ക്കു​ണ്ടാ​കു​ന്ന അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക്ക് പ​രി​ഹാ​രം ക​ണ്ട് നി​ല​വി​ല്‍ ഏ​റ്റെ​ടു​ത്ത പ്ര​വൃ​ത്തി​ക​ള്‍ ത​ട​സ​മി​ല്ലാ​തെ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ന്തോ​ഷ് കു​മാ​റും സെ​ക്ര​ട്ട​റി വി.​പി. ബി​ജു​വും ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up