x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​നു​മു​ന്നി​ൽ​വ​ച്ച് പാ​ന്പു​ക​ടി​യേ​റ്റ വ​യോ​ധി​ക മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 5, 2026 12:42 AM IST | Updated: October 5, 2026 12:42 AM IST

റോ​സ്മേ​രി

പൂ​വാ​ർ : വീ​ടി​നു​മു​ന്നി​ൽ ഇ​രു​ന്ന വ​യോ​ധി​ക പാ​മ്പു​ക​ടി​യേ​റ്റു മ​രി​ച്ചു. തി​രു​പു​റം ക​ഞ്ചാം​പ​ഴി​ഞ്ഞി മാ​വി​ള​ക്ക​ട​വ് പ്ലാ​ങ്കാ​ല വീ​ട്ടി​ൽ പ​രേ​ത​നാ​യ മ​ര്യ​നാ​ടാ​രു​ടെ ഭാ​ര്യ റോ​സ്മേ​രി (80) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു മു​ന്നി​ൽ ഇ​രി​ക്ക​വേ​യാ​യി​രു​ന്നു റോ​സ് മേ​രി​ക്കു പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്.

നി​ല​വി​ളി​കേ​ട്ട് തൊ​ട്ട​ടു​ത്തു താ​മ​സി​ക്കു​ന്ന മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളും ഓ​ടി​യെ​ത്തി ഉ​ട​ൻ പ​ഴ​യ​ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ല​തു​കാ​ലി​ലെ ര​ണ്ടാ​മ​ത്തെ വി​ര​ലി​ലാ​ണു പാ​ന്പു​ക​ടി​യേ​റ്റ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി. മ​ക്ക​ൾ: വി​ൻ​സ​ന്‍റ്, അ​നി​ത കു​മാ​രി, ജ​യ​റാ​ണി, ശോ​ഭ. മ​രു​മ​ക്ക​ൾ. സു​നി​ത, ആ​ന്‍റ​ണി സേ​വ്യ​ർ, ജോ​സ്, ശ​ശി. പ്രാ​ർ​ഥ​ന ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​നു വ​ട്ട​വി​ള സെ​ന്‍റ് ജേ​ക്ക​ബ്സ് പ​ള്ളി​യി​ൽ ന​ട​ത്തും.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Elderly woman dies after being bitten

Recent News

Corehub Up