വികാസ് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വയോജന ദിനാചരണ പരിപാടി
കോഴിക്കോട്: മേരിക്കുന്ന് വികാസ് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജനദിനവും ഗാന്ധിജയന്തി ദിനാചരണവും നടത്തി. കൗണ്‍സലിംഗ് സൈക്കോളജിസ്റ്റും ജെപിഐ ഡയറക്ടറുമായ ഫാ. കുര്യന് പുരമഠം ഉദ്ഘാടനം ചെയ്തു.
വയോജനങ്ങളെ ആദരിച്ചു. നിര്‍മ്മല ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ ഫെര്‍ണാണ്ട അധ്യക്ഷത വഹിച്ചു. കോര്പ്പറേഷന് കൗണ്‍സിലര്‍ സ്വപ്ന മനോജ്, സാമൂഹ്യപ്രവര്‍ത്തകന്‍ മോഹനന് പുതിയോട്ടില്‍, വികാസ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ജോസഫ് റിബല്ലോ, എം.ജെ.ആന്റണി, വികാസ് ഡയറക്ടര്‍ സിസ്റ്റര്‍ ജ്യോത്സന, വയോസ്മിതം പ്രസിഡന്റ് ഗണേഷ് ഉള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.