x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ വി​ജ്ഞാ​പ​നം: ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന്

വെബ് ഡെസ്ക്
Published: October 5, 2026 12:21 AM IST | Updated: October 5, 2026 12:21 AM IST

ക​രു​വാ​ര​കു​ണ്ട്: ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൻ​മേ​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നും ക​രു​വാ​ര​ക്കു​ണ്ട്, കേ​ര​ള, കാ​ളി​കാ​വ് വി​ല്ലേ​ജു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്‌ട്രീ​യ സാ​മൂ​ഹ്യ സം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ, മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ യോ​ഗം ചീ​നി​പ്പാ​ടം വ​യ​ലി​ൽ വി​ല്ലേ​ജി​ൽ ചേ​ർ​ന്നു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക​രു​വാ​ര​കു​ണ്ട് ഡി​വി​ഷ​ൻ മെം​ബ​ർ മു​സ്ത​ഫ അ​ബ്ദു​ൾ ല​ത്തീ​ഫ് ആ​ണ് പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.

ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യോ​ര മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​രെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ​യും കൃ​ഷി​ക്കാ​രെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യ​തി​നാ​ൽ ഇ​തു​മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​എ​സ്എ പ​രി​ധി​യി​ൽനി​ന്ന് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ അ​ക്ര​മ​ണ​ങ്ങ​ളി​ൽനി​ന്ന് ജ​ന​ങ്ങ​ൾ​ക്കും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും സു​ര​ക്ഷ ഒ​രു​ക്കാ​ൻ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഇതിന്‍റെ ഭാ​ഗ​മാ​യി ഈ ​മൂ​ന്ന് വി​ല്ലേ​ജു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന രീ​തി​യി​ൽ ലോം​ഗ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും.

ഇതിനു മു​ന്നോ​ടി​യാ​യി മൂ​ന്ന് വി​ല്ലേ​ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ലോം​ഗ് മാ​ർ​ച്ചി​ന് ശേ​ഷം പ്ര​ധാ​ന​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത പ​ക്ഷം അ​നു​ബ​ന്ധ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നും തീ​രു​മാ​ന​മാ​യി.

ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ​ൻ. ഉ​ണ്ണീ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്‌ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​ ഖാ​ലി​ദ്, കാ​ളി​കാ​വ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി കെ.​അ​ല​ക്സ്, ജോ​യ് ചെ​റി​യാ​ൻ വ​യ​ലി​ൽ, സി​പി​എം നേ​താ​വ് ജ​യിം​സ്, കെ. ​മു​ഹ​മ്മ​ദ്, എം.​കെ. മു​ഹ​മ്മ​ദ​ലി, കെ.​പി. ഹൈ​ദ​ര​ലി, ഐ. ​മു​ജീ​ബ്, കെ. ​രാ​മ​ച​ന്ദ്ര​ൻ, സി​ബി വ​യ​ലി​ൽ, അ​ബ്ദു​ൾ റ​ഹി​മാ​ൻ കാ​രു​ള്ളി, ഹം​സ​ഹാ​ജി മ​ല​നാ​ട്, ബാ​ദു​ഷ, അ​ൻ​സാ​ർ ചെ​റി, ആ​ദി​ൽ ജ​ഹാ​ൻ, ജാ​ഫ​ർ പു​ൽ​വെ​ട്ട, പി.​കെ. മു​സ്ത​ഫ, സി.​എം. അ​ബ്ദു​ൾ ബ​ഷീ​ർ, ജോ​സ് ഉ​ള്ളാ​ട്ടി​ൽ, അ​പ്പ​ച്ച​ൻ തേ​ക്കും​തോ​ട്ട​ത്തി​ൽ, ടി.​ഡി. ജോ​യ്, അ​യൂ​ബ് മേ​ലേ​ട​ത്ത്, സി.​കെ. അ​ഷ്റ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണം: വ്യാ​പാ​രി​ക​ൾ

ക​രു​വാ​ര​കു​ണ്ട്: ഇ​എ​സ്എ പ​രി​ധി​യി​ൽ ക​രു​വാ​ര​കു​ണ്ട്, കേ​ര​ള എ​സ്റ്റേ​റ്റ് എ​ന്നീ വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​യും തോ​ട്ട​വി​ള​ക​ൾ കൃ​ഷി ചെ​യ്യു​ന്ന ഭൂ​മി​യും ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​രു​വാ​ര​കു​ണ്ട് യൂ​ണി​റ്റ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
ഈ ​പ്ര​ദേ​ശ​ങ്ങ​ളെ ഇ​എ​സ്എ​യു​ടെ പ​രി​ധി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജ​ന​വാ​സമേ​ഖ​ല​യും തോ​ട്ടം കൃ​ഷി മേ​ഖ​ല​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ണ്ണി​ൽ പ​ണി​യെ​ടു​ത്ത് ക​ന​കം വി​ള​യി​ക്കു​ന്ന മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന കൃ​ഷി​ഭൂ​മി ഉ​പേ​ക്ഷി​ച്ച് നി​ർ​ബ​ന്ധി​ത കു​ടി​യി​റ​ക്ക​ലി​ന് കാ​ര​ണ​മാ​കു​ന്ന കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഇ​എ​സ്എ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്കൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഹം​സ മ​ല​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ് ചെ​റി​യാ​ൻ വ​യ​ലി​ൽ, അ​ബു അ​ൽ​ഹം, അ​ൻ​വ​ർ ചെ​റി, ആ​രി​ഫ്, അ​ബ്ദു​ൾ നാ​സ​ർ, സൈ​നു​ൽ ആ​ബി​ദ്, അ​ബ്ദു​ൾ റ​സാ​ഖ്, നി​സാ​ർ, ദു​ൽ​ഫ​ർ കൈ​നി, എ​ൽ.​എ​സ്. സ​ബീ​ഹ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up