ുടിവെള്ള പൈപ്പ് പൊട്ടി ചെമ്പ്ര -ചക്കിട്ടപാറ റൂട്ടിലെ താന്നിയോടിനു സമീപം മലയോര ഹൈവേ തകർന്ന നിലയിൽ.
ചക്കിട്ടപാറ: ചെമ്പ്ര -ചക്കിട്ടപാറ റൂട്ടിൽ താന്നിയോട് മുക്കിനു സമീപം കുടിവെള്ള പൈപ്പ് പൊട്ടി മലയോര ഹൈവേ തകർന്ന് വിള്ളൽ രൂപപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. കയറ്റിറക്കമുള്ള ഇവിടെ പൈപ്പ് പൊട്ടിയും മണ്ണിടിഞ്ഞും റോഡ് തകരാറിലാവുന്നത് പതിവായിരിക്കുകയാണ്. അടുത്ത കാലത്താണ് മലയോര ഹൈവേയുടെ പ്രവർത്തി ഈ ഭാഗത്ത് നടത്തിയത്.