x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച ക്രി​മി​ന​ൽ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ


Published: April 27, 2026 06:14 AM IST | Updated: April 27, 2026 06:14 AM IST

കി​ര​ൺ ജാ​ക്സ​ൻ

കു​ന്നം​കു​ളം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്ന് കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ നി​ന്നും നാ​ടു​ക​ട​ത്ത​പ്പെ​ട്ട യു​വാ​വ് ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​നു പി​ടി​യി​ലാ​യി.

പാ​റേ​മ്പാ​ടം അ​ഗ​തി​യൂ​ർ സ്വ​ദേ​ശി​യാ​യ ചി​റ്റി​ല​പ്പ​ള്ളി വീ​ട്ടി​ൽ കി​ര​ൺ ജാ​ക്സ​നെ (28) ആ​ണ് കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ന്നം​കു​ളം, മ​ണ്ണു​ത്തി എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി അ​ടി​പി​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​ട്ടേ​റെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യു​ടെ നി​ര​ന്ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് കു​ന്നം​കു​ളം പോ​ലീ​സ് തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി നാ​രാ​യ​ണ​ന് സ​മ​ർ​പ്പി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കി​ര​ൺ ജാ​ക്സ​നെ മൂ​ന്നു​മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​ക്കൊ​ണ്ട് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ഈ ​ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച ഇ​യാ​ളെ പ​ന്നി​ത്ത​ട​ത്തു​ള്ള വീ​ട്ടി​ൽ​വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Criminal case nattuviehesham local news

Recent News

Corehub Up