x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്ക് സ​ജ്ജ​മാ​കു​ന്നു


Published: May 15, 2026 06:21 AM IST | Updated: May 15, 2026 06:21 AM IST

പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ നി​ർ​മാ​ണം പുരോഗമിക്കുന്ന ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്ക്.

പാ​രി​പ്പ​ള്ളി: പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക്രി​ട്ടി​ക്ക​ൽ​കെ​യ​ർ ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു. കെ​ട്ടി​ട​ത്തി​നു പു​റ​മേ അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ത​സ്‌​തി​ക​ക​ളും സൃ​ഷ്‌​ടി​ച്ചാ​ൽ ജി​ല്ല​യി​ലെ അ​ത്യാ​ഹി​ത ചി​കി​ത്സ​യ്ക്കു മു​ത​ൽ​ക്കൂ​ട്ടാ​വും. പ്ര​ധാ​ന മ​ന്ത്രി​യു​ടെ ആ​യു​ഷ്‌​മാ​ൻ ഭാ​ര​ത് ഹെ​ൽ​ത്ത് ഇ​ൻ​ഫ്രാ​സ്ട്ര​ക്‌​ച​ർ മി​ഷ​നി​ലാ​ണ് (പി​എം-​അ​ഭീം)​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

നി​ല​വി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു സ​മീ​പം 50 കി​ട​ക്ക​ക​ൾ ഉ​ള്ള ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്ക് നി​ർ​മി​ച്ച​ത്. 4250 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ ചെ​ല​വ് 12.46 കോ​ടി രൂ​പ​യാ​ണ്. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല കി​റ്റ്കോ​യ്ക്കാ​ണ്.

സ​ർ​ജ​റി, മെ​ഡി​സി​ൻ, ശി​ശു രോ​ഗ വി​ഭാ​ഗം, ശി​ര​സി​നു പ​രു​ക്കേ​റ്റ​വ​ർ, ന്യൂ​റോ സ​ർ​ജ​റി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ത്യാ​ഹി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ​ഗ്‌​ധ ചി​കി​ത്സ ന​ൽ​കാ​ൻ ക​ഴി​യും. പാ​രി​പ്പ​ള്ളി​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ന്ന​ത് ഇ​തോ​ടെ വ​ലി​യ തോ​തി​ൽ കു​റ​യ്ക്കാ​ൻ ക​ഴി​യും.

Tags : Local News Nattuvishesham Kollam

Recent News

Corehub Up