x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡു​ക​ൾ​ക്ക് അ​നു​വ​ദി​ച്ച​തു കോ​ടി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 20, 2026 03:51 AM IST | Updated: July 20, 2026 03:51 AM IST

തൃശൂർ കെഎസ് ആർടിസി സ്റ്റാൻഡ്.

തൃ​ശൂ​ർ: ജി​ല്ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചാ​ല​ക്കു​ടി, ഇ​രി​ങ്ങാ​ല​ക്കു​ട, തൃ​ശൂ​ർ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡു​ക​ളു​ടെ നി​ർ​മാ​ണം വ​ഴി​മു​ട്ടി. സ്റ്റാ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു കോ​ടി​ക​ൾ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടെ​ങ്കി​ലും ചെ​ളി​ക്കു​ണ്ടാ​യി തു​ട​രു​ക​യാ​ണ് തൃ​ശൂ​ർ സ്റ്റാ​ൻ​ഡ്. ടെ​ർ​മി​ന​ൽ കം ​ഓ​ഫീ​സ് കോം​പ്ല​ക്സ് നി​ർ​മാ​ണ​ത്തി​ന് ഏ​ഴു കോ​ടി​യും ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 25 കോ​ടി​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. ഭ​ര​ണം മാ​റി​യ​തോ​ടെ സ്റ്റാ​ൻ​ഡു​ക​ളു​ടെ നി​ർ​മാ​ണം സാ​ങ്കേ​തി​ക​ത്വ​ത്തി​ൽ ത​ട്ടി നി​ല​ച്ചു.

പൊ​ട്ടി​പ്പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ നി​ല​യി​ലാ​ണു ചാ​ല​ക്കു​ടി ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം. മേ​ൽ​ക്കൂ​ര​യു​ടെ​യും ബീ​മു​ക​ളു​ടെ​യും കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്നു​മാ​റി. പു​റ​ത്തു​കാ​ണാ​വു​ന്ന ക​ന്പി​ക​ളെ​ല്ലാം തു​രു​ന്പി​ച്ച നി​ല​യി​ലാ​ണ്. സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള വ​ഴി​യി​ൽ കു​ണ്ടു​കു​ഴി​യും നി​റ​ഞ്ഞു. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് നാ​ലു​കോ​ടി രൂ​പ​യാ​ണ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്. അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബ്ലോ​ക്ക്, താ​മ​സ സൗ​ക​ര്യം, ക​ട​മു​റി​ക​ൾ, ക്ലോ​ക്ക് റൂം, ​കാ​ന്‍റീ​ൻ, ഫീ​ഡിം​ഗ് റൂം, ​ശു​ചി​മു​റി​ക​ൾ എ​ന്നി​വ അ​ട​ക്കം സ​ജ്ജ​മാ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

14,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ, മ​ല​ക്ക​പ്പാ​റ ഉ​ൾ​പ്പെ​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​നും പ​ദ്ധ​തി നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട ഓ​പ്പ​റേ​റ്റിം​ഗ് യൂ​ണി​റ്റി​ൽ പു​തി​യ ബ​സ് ബേ​യും മു​ക​ളി​ൽ ഓ​ഡി​റ്റോ​റി​യ​വും നി​ർ​മി​ക്കാ​ൻ മൂ​ന്നു​കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​തെ​ങ്കി​ലും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

തൃ​ശൂ​രി​ൽ, പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ൽ തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സു​ക​ൾ ഒ​രു വ​ശ​ത്തും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സു​ക​ൾ​ക്കാ​യി മ​റു​ഭാ​ഗ​ത്തും പ്ര​വേ​ശ​ന ക​വാ​ടം ഒ​രു​ക്കു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. കെ​ട്ടി​ടം പൊ​ളി​ച്ച​ത് ഒ​ഴി​ച്ചാ​ൽ ഒ​ന്നു​മു​ണ്ടാ​യി​ല്ല. പ​ത്തു​മാ​സം പി​ന്നി​ടു​ന്പോ​ൾ 20 ബ​സ് ട്രാ​ക്കു​ക​ളു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് കു​ഴി​യും ചെ​ളി​വെ​ള്ള​വും നി​റ​ഞ്ഞ ഏ​ഴു ട്രാ​ക്കു​ക​ളാ​ണു​ള്ള​ത്. യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​പ്പി​ടം ചോ​രു​ന്ന ത​ക​ര ഷെ​ഡി​ലും.

പൊ​ളി​ക്കാ​ന​ല്ലാ​തെ പു​ന​ർ​നി​ർ​മി​ക്കാ​ൻ പു​തി​യ സ​ർ​ക്കാ​രി​നും ഉ​ത്സാ​ഹ​മി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​രോ​പ​ണം. താ​ത്ക്കാ​ലി​ക സ്റ്റാ​ൻ​ഡി​ൽ പ​തി​വാ​യി മ​ണി​ക്കൂ​റോ​ളം നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന​വ​രു​ണ്ട്. കു​ട്ടി​ക​ളെ മു​ല​യൂ​ട്ടാ​നോ, ഇ​രു​ത്താ​നോ സൗ​ക​ര്യ​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന സ്ത്രീ​ക​ൾ, വ​യോ​ധി​ക​ർ, ദീ​ർ​ഘ​ദൂ​ര​യാ​ത്ര​ക്കാ​ർ എ​ന്നി​വ​രെ​ല്ലാം ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്.

Tags : Nattuvishesham District News

Recent News

Corehub Up