പുറപ്പുഴ റോഡില്‍ കലുങ്കിന്റെ സംരക്ഷണഭിത്തി തകര്‍ന്നനിലയില്‍.
തൊടുപുഴ: കലുങ്കിന്റെ സംരക്ഷണഭിത്തി തകര്‍ന്നതുമൂലം യാത്രക്കാര്‍ അപകടഭീഷണിയില്‍. നെടിയശാല കവലയ്ക്കു സമീപം പുറപ്പുഴ റോഡിലെ കലുങ്കിന്റെ സംരക്ഷണഭിത്തിയാണ് നേരത്തേ തകര്‍ന്നത്. ഇതുമൂലം ഇരുചക്രവാഹനയാത്രക്കാര് ഉള്‍പ്പെടെ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. വാഹനങ്ങള്‍ നിയന്ത്രണം വിട്ടാല്‍ റോഡില്‍നിന്നു താഴേക്കു പതിക്കാനുള്ള സാധ്യതയേറെയാണ്.
അടിയന്തരമായി സംരക്ഷണഭിത്തി പുനര്‍നിര്‍മിച്ച് അപകടസാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.