x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വർണപ്പകിട്ടേകി ദീപിക ക​ള​ര്‍ ഇ​ന്ത്യ

വെബ് ഡെസ്ക്
Published: August 15, 2026 02:21 AM IST | Updated: August 15, 2026 02:21 AM IST

ദീ​പി​ക ക​ള​ര്‍ ഇ​ന്ത്യ വി​നു ജോ​ബ് എം​എ​ല്‍​എ ചി​ത്ര​ത്തി​ന് നി​റം ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ടും​കു​ന്നം: രാ​ജ്യ​ത്തി​ന്‍റെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ദീ​പി​ക ക​ള​ര്‍ ഇ​ന്ത്യ സീ​സ​ണ്‍ അ​ഞ്ച് ച​ങ്ങ​നാ​ശേ​രി മേ​ഖ​ലാ​ത​ല മ​ത്സ​ര ഉ​ദ്ഘാ​ട​ന​വും വി​ദ്യാ​ഭ്യാ​സ-​പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ല്‍ മാ​തൃ​കാ​പ​ര​മാ​യ മു​ന്നേ​റ്റം ന​ട​ത്തു​ന്ന നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​വ​ര്‍​ഗീ​സ് കൈ​ത​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദീ​പി​ക ക​ള​ര്‍ ഇ​ന്ത്യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി എം​എ​ല്‍​എ വി​നു ജോ​ബ് നി​ര്‍​വ​ഹി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ പ​ഠ​ന​ത്തോ​ടൊ​പ്പം ദേ​ശ​സ്‌​നേ​ഹ​വും സ​ര്‍​ഗാ​ത്മ​ക മി​ക​വും വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​ല്‍ സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ല്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ഒ​രേ​യൊ​രു ഇ​ന്ത്യ, ഒ​രൊ​റ്റ ജ​ന​ത എ​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശ​മു​യ​ര്‍​ത്തി​യും ല​ഹ​രി​ക്കെ​തി​രേ ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ടും ദീ​പി​ക സം​ഘ​ടി​പ്പി​ക്കു​ന്ന സം​രം​ഭം ഏ​റെ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും, വ​ര്‍​ണ-​വി​വേ​ച​ന​ങ്ങ​ളി​ല്ലാ​തെ നാം ​ഒ​ന്നാ​ണെ​ന്ന ചി​ന്ത കു​ട്ടി​ക​ളി​ല്‍ ഉ​റ​പ്പി​ക്കാ​ന്‍ ഇ​ത്ത​രം വേ​ദി​ക​ള്‍​ക്ക് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദീ​പി​ക സ​ര്‍​ക്കു​ലേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് മാ​ന്തു​രു​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു.

സ്‌​കൂ​ള്‍ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ജോ​സ്, പ്രി​ന്‍​സി​പ്പ​ല്‍ ടി​ന്‍റു മാ​ത്യു, വൈ​സ്പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ല​ക്ക​ല്‍, ഡി​എ​ഫ്‌​സി സം​സ്ഥാ​ന വ​നി​താ പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി ചേ​ന്നോ​ത്ത്, ഡി​എ​ഫ്‌​സി അ​തി​രൂ​പ​താ വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സി ജോ​ണ്‍ കാ​ട്ടൂ​ര്‍, സ്‌​കൂ​ള്‍ ഹെ​ഡ് ബോ​യ് കെ​വി​ന്‍ ക്രി​സി​ന്‍, ഹെ​ഡ് ഗേ​ള്‍ ആ​ന്‍​മ​രി​യ ജോ​ബി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച വ​ര്‍​ണാ​ഭ​മാ​യ ദേ​ശ​ഭ​ക്തി ക​ലാ​പ​രി​പാ​ടി​ക​ളും ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up