x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​ജ​യ​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ ന​ല്ല പാ​ഠ​ങ്ങ​ള്‍ ന​ല്‍​കും: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി


Published: July 7, 2026 08:05 AM IST | Updated: July 7, 2026 08:05 AM IST

അ​ങ്ങാ​ടി​പ്പു​റം: വി​ജ​യം​പോ​ലെ തോ​ല്‍​വി​യും ഉ​ള്‍​ക്കൊ​ള്ളാ​ന്‍ പു​തു​ത​ല​മു​റ പ​ഠി​ക്ക​ണ​മെ​ന്നും പ​രാ​ജ​യ​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ ഒ​രു​പാ​ട് ന​ല്ല​പാ​ഠ​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍. പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ "വി​ജ​യ​വ​ഴി​യേ ചു​വ​ടു​വ​യ്ക്കാം' എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

ജീ​വി​ത​ത്തി​ല്‍ പ​രാ​ജ​യ​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ഴെ​ല്ലാം ത​ള​രാ​തെ മു​ന്നോ​ട്ടു​പോ​കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തി ജീ​വി​ത​ത്തെ ചി​ട്ട​പ്പെ​ടു​ത്തു​മ്പോ​ള്‍ വി​ജ​യം കൂ​ടെ​വ​രു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു.

വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യും വി​വി​ധ സ്‌​കൂ​ള്‍ ക്ല​ബു​ക​ളും ചേ​ര്‍​ന്നൊ​രു​ക്കി​യ പ​രി​പാ​ടി​യി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് ക​ള​പ്പു​ര​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജു ജോ​ര്‍​ജ്, പ്രി​ന്‍​സി​പ്പ​ല്‍ പി.​ടി. സു​മ, പ്ര​ധാ​നാ​ധ്യാ​പി​ക ജെ. ​ലി​റ്റി തെ​രേ​സ്, വി​ദ്യാ​രം​ഗം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ല്‍, എ​സ്. ശ്രീ​കാ​ര്‍​ത്തി​ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham good lessons

Recent News

Corehub Up