x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ചി​ട്ടും കൈ​വി​ടാ​തെ നാ​ട്ടു​കാ​ർ പോ​സ്റ്റ്ഓ​ഫീ​സ് പു​ന​രു​ദ്ധ​രി​ച്ചു

വെബ് ഡെസ്ക്
Published: August 19, 2026 11:00 PM IST | Updated: August 19, 2026 11:00 PM IST

ആ​ൽ​പ്പാ​റ പോ​സ്റ്റ്ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യ രാ​ജേ​ഷും സ​ബ് പോ​സ്റ്റ്‌​മാ​സ്റ്റ​ർ രാ​ഹു​ൽ കു​മാ​റും ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു.

ചെ​റു​തോ​ണി: പോ​സ്റ്റ് ഓഫീ​സി​നെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ചി​ട്ടും കൈ​വി​ടാ​തെ നാ​ട്ടു​കാ​ർ. ക​ഞ്ഞി​ക്കു​ഴി സ​ബ് ഓ​ഫീ​സി​നു കീ​ഴി​ലു​ള്ള ആ​ൽ​പ്പാ​റ പോ​സ്റ്റ്ഓ​ഫീ​സാ​ണ് നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​ത്.

ആ​ൽ​പ്പാ​റ ബ്രാ​ഞ്ച് ഓ​ഫീ​സ് 47 വ​ർ​ഷം മു​ൻ​പ് നാ​ട്ടു​കാ​ർ മു​ൻ​കൈ​യെ​ടു​ത്തു സ്ഥാ​പി​ച്ച​താ​ണ്. ര​ണ്ടു ത​ല​മു​റ​യ്ക്കു പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഏ​ക ആ​ശ്ര​യം ഈ ​പോ​സ്റ്റ്ഓ​ഫീ​സാ​യി​രു​ന്നു. കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​തെ ജീ​ർ​ണി​ച്ച അ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പു​തു​ക്കി നി​ർ​മി​ക്കു​ന്ന​തി​ന് പ​ല ഓ​ഫീ​സു​ക​ളി​ലും അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഇ​തേ​ത്തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ്ഓ​ഫീ​സ് പു​ന​രു​ദ്ധാ​ര​ണ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. നാ​ടും നാ​ട്ടു​കാ​രും ഒ​രു​മി​ച്ചു​നി​ന്ന​പ്പോ​ൾ പോ​സ്റ്റ് ഓഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​നം ഉ​ദ്ദേ​ശി​ച്ച​തി​ലും വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി.

ന​വീ​ക​രി​ച്ച ആ​ൽ​പ്പാ​റ പോ​സ്റ്റ്‌ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യ രാ​ജേ​ഷും ക​ഞ്ഞി​ക്കു​ഴി സ​ബ് പോ​സ്റ്റ്‌​മാ​സ്റ്റ​ർ രാ​ഹു​ൽ കു​മാ​റും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു. ജോ​ർ​ജ് ത​ല​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ൽ​പ്പാ​റ പോ​സ്റ്റ്‌ മാ​സ്റ്റ​ർ അ​ബി​ത കെ. ​അ​ഭ​യ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ശി​വ​ൻ കോ​ഴി​ക്കാ​മാ​ലി, പോ​സ്റ്റ്‌​വു​മ​ൺ എ.​എ​സ്. അ​നു​പ​മ, ബാ​ബു പ​റ​മ്പി​ൽ, ജോ​മി​ഷ് കൈ​നി​കു​ന്നേ​ൽ, ജി​ബി​ൻ വെ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Local News post office villagers

Recent News

Corehub Up