x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവ​സ്വം ഭൂ​മി​യെ​ടു​പ്പ്: ​ഗു​രു​വാ​യൂ​ർ ക്ഷേ​ത്രപ​രി​സ​ര​ത്ത് ആ​ശ​ങ്ക, ​ഭീ​തി


Published: May 3, 2026 06:57 AM IST | Updated: May 3, 2026 06:57 AM IST

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ന് ചു​റ്റും 100 മീ​റ്റ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​മി​യും സ്ഥാ​പ​ന​ങ്ങ​ളും ന​ഷ്‌​ട​പ്പെ​ടു​ന്ന​വ​ർ ആ​ശ​ങ്ക​യോ​ടെ​യും ഭീ​തി​യോ​ടെയും ക്ഷേ​ത്ര ന​ഗ​രവി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു.​

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം, മാ​സ്റ്റ​ർ പ്ലാ​ൻ തയാ​റാ​ക്കി​യി​ട്ട് ഭൂ​മി​യെ​ടു​പ്പ് മ​തി​യെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്ക് ന്യാ​യ​മാ​യ ന​ഷ്‌​ട​പ​രി​ഹാ​രം, പു​ന​ര​ധി​വാ​സം, പു​ന​ഃസ്ഥാ​പ​നം, വ്യാ​പാ​രി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സം എ​ന്നി​വ ന​ൽ​ക​ണ​മെ​ന്നും, ഒ​രാ​ളു​ടെ​യും ക​ണ്ണു​നീ​ർ വീ​ഴ്ത്തിയാ​വ​രു​ത് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ എ​ന്ന് ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ഏ​റ്റെ​ടു​ത്തി​രു​ന്ന ഭൂ​മി ഒ​രു വി​ക​സ​ന​വും ന​ട​ത്താ​ത്ത സ്ഥി​തി​യാ​ണ് ഉ​ള്ള​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.​ക്ഷേ​ത്രമ​തി​ൽ​ക്കെ​ട്ടി​ൽ നി​ന്ന് 100 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ 6.95 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ദേ​വ​സ്വം ഏ​റ്റെ​ടു​ക്കു​ന്ന​ത്.​ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നു​ള്ള 11/1 നോ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​റ​ങ്ങി തു​ട​ർന​ട​പ​ടി​ക്കാ​യി സ്‌​പെ​ഷൽ ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സ് ഗു​രു​വാ​യൂ​രി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ഈ ഘ​ട്ട​ത്തി​ലാ​ണ് ഗു​രു​വാ​യൂ​രി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ ഒ​ത്തുചേ​ർ​ന്ന ക്ഷേ​ത്ര ന​ഗ​രവി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​ത്.


ജി.​കെ.​പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​ മു​ര​ളി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.കൗ​ൺ​സി​ല​ർ ശോ​ഭ​ ഹ​രി​നാ​രാ​യ​ണ​ൻ വി​വിധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ പി.​വി.​ മു​ഹ​മ്മ​ദ് യാ​സി​ൻ, ര​മേ​ഷ്കു​മാ​ർ പു​തൂ​ർ, സി.​ ബി​ജു​ലാ​ൽ, ര​വി​ച​ങ്ക​ത്ത്, ബാ​ല​ൻ വാ​റ​ണാ​ട്ട്, ആ​ർ.​ജ​യ​കു​മാ​ർ, ക​ല്ലൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Devaswom land acquisition

Recent News

Corehub Up