കണ്ടംകുന്ന് ഗ്രേസ് ക്ലിനിക്കിന്റെയും കൂത്തുപറമ്പ് ലയൺസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രമേഹ നിർണയ ക്യാമ്പ് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ്
നിർമലഗിരി: കണ്ടംകുന്ന് ഗ്രേസ് ക്ലിനിക്കിന്റെയും കൂത്തുപറമ്പ് ലയൺസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രമേഹ നിർണയ ക്യാമ്പ് നടത്തി. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ. സന്ധ്യാ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് യു. മനോജ്കുമാർ അധ്യക്ഷത വഹിച്ചു.
ഡോ. എ. ജോസഫ് മുഖ്യാതിഥിയായിരുന്നു. വി.കെ. മനോജ്കുമാർ, കെ. രാജൻ, വി.കെ. അരവിന്ദാക്ഷൻ, വി.വി. ആനന്ദൻ, കെ. സുരേഷ്, സിന്ധു, ഡോ. ഗ്രെയ്സ് എ. ജോസഫ്, മഞ്ജുള, അമ്പിളി ബാബു, റഫീന എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news