കോതമംഗലം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനം നടത്തിയിട്ടും മെഷീനുകളും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കാത്ത ഡയാലിസിസ് സെന്റർ.
കോതമംഗലം: താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നടത്തി അഞ്ച് മാസം പിന്നിട്ടിട്ടും ചികിത്സ ആരംഭിച്ചില്ല. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്റര്‍ തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയിലും കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കുകയും ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചിലാണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. അഞ്ച് മാസം പിന്നിടുമ്പോഴും ഒരു രോഗിക്ക് പോലും ആശ്വാസമാകാന്‍ ഈ സെന്ററിന് കഴിഞ്ഞിട്ടില്ല.
മെഷീനുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കാത്തതാണ് പ്രശ്നമായി നിൽക്കുന്നത്. സെന്ററിലേക്ക് രോഗികൾക്ക് എത്താൻ ലിഫ്റ്റോ, റാമ്പോ സ്ഥാപിച്ചിട്ടുമില്ല. ആരോഗ്യവകുപ്പ് ആണ് മെഷീനുകള്‍ നല്‍കേണ്ടത്. താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ തുറക്കുന്നതും കാത്തിരുന്ന രോഗികളും ബന്ധുക്കളും നിരാശരാണ്.
കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഉന്നതികളിൽ ഉൾപ്പെടെ താലൂക്കിലെ 10 പഞ്ചായത്തുകളിലെയും നഗരസഭയിലെയും ജനങ്ങളുടെ ആശ്രയമാണ് കോതമംഗലം തൂക്ക് ആശുപത്രി. താലൂക്കിലെ ഡയാലിസിസ് രോഗികള്‍ ഇപ്പോൾ സ്വകാര്യമേഖലയെ ഡയാലിസിസിനായി ആശ്രയിക്കുകയാണ്.
Tags : Local News Nattuvishesham Ernakulam