അഞ്ചല്‍: അഞ്ചല്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിയുടെ ഒരുവര്‍ഷം നീണ്ടു നില്ക്കുന്ന വജ്ര ജൂബിലിയുടെ ഉദ്ഘാടനം മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ തിരുവനന്തപുരം - കൊല്ലം ഭദ്രാസനാധ്യക്ഷന്‍ ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ നിര്‍വഹിച്ചു.
വികാരി ഫാ. എബ്രഹാം തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ അലക്സാണ്ടര്‍ മത്തായി, റവ.ബിജു എസ്. ചെറിയാന്, റവ. ബിബിന്‍ വി. മാത്യു, വി.എം.തോമസ്, വർഗീസ് എബ്രഹാം, തോമസ് മാത്യു, വര്‍ഗീസ് കെ. കുരുവിള, കെ.എ. ജോണ്‍, ജോ മാത്യു, ഡി.തോമസ്, ജി.ചാക്കോച്ചന്,റീന സാം, സൂസന് ജോസ് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസ സഹായ പദ്ധതി, ഭവനങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായം തുടങ്ങി വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു