ഗുരുവായൂർ: ബ്യൂട്ടിപാർലറിലെ കോണിയിറങ്ങുന്നതിനിടയിൽ വീണ് ഫാർമസിസ്റ്റിന് ദാരുണാന്ത്യം. കണ്ടാണശേരി ജീവ മെഡിക്കൽസ് ഉടമ മറ്റം ആളൂർക്കാരൻ ലോറൻസിന്റെ ഭാര്യ റോസി(61)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം.
തൈക്കാടുള്ള ബ്യൂട്ടിപാർലറിൽ നിന്ന് കോണിപ്പടി ഇറങ്ങുന്നതിനിടെ കാൽ തെറ്റി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ.ഡോ. ലിംന (ദുബായ്), ഡോ. ലിംസൺ(ബീഹാർ), ഡോ. ലിനോയ്(അമല). മരുമക്കൾ: ജിന്റോ, ഡോ.നിമ്മി, ഡോ. ജൂബി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Died after falling the stairs