കോട്ടൂർ: ആദിവാസി യുവാവ് ആസിഡ് ഉള്ളിൽ ചെന്ന് മരിച്ചു. അഗസ്ത്യ വനത്തിനുള്ളിലെ മുളമൂട് സെറ്റിൽമെന്റിൽ താമസിക്കുന്ന ബിപിൻ (35) ആണ് മരിച്ചത്. ആസിഡ് കഴിച്ച നിലയിൽ കണ്ടെത്തിയ ബിപിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കോട്ടൂർ ഉത്തരംകോട് സ്വദേശിയായ ബിപിൻ, മുളമൂട് സെറ്റിൽമെന്റിൽ താമസിക്കുന്ന ഈച്ച കാണിയുടെ മകൾ ബിന്ദുവിനെ വിവാഹം കഴിച്ച ശേഷം മുളമൂട് സെറ്റിൽമെന്റിൽ താമസിച്ചുവരികയായിരുന്നു.