നീലേശ്വരം: കുടുംബാംഗങ്ങൾക്കൊപ്പം യാത്രയ്ക്കിടെ കാറോടിച്ചിരുന്ന ഗൃഹനാഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥൻ കിഴക്കൻകൊഴുവൽ സ്വദേശി ഇ.പി. നാരായണൻ നായർ (74) ആണ് മരിച്ചത്.
പുതുക്കൈ ചൂട്ട്വത്ത് താമസിക്കുന്ന ഇദ്ദേഹം ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം നീലേശ്വരത്തേക്ക് വരികയായിരുന്നു. കാറിനുള്ളിൽ കുഴഞ്ഞുവീണ ഉടനെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തേ നീലേശ്വരം എൻകെബിഎം എയുപി സ്കൂൾ ബസ് ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഭാര്യ: ഉഷ. മക്കൾ: വർഷ, നിഷ.
Tags :