ഏകദിന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ ആഭിമുഖ്യത്തില് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ദുരന്ത സാധ്യതാ മേഖലകളില് ദുരന്തനിവാരണത്തിന് പ്രാദേശിക ജനപ്രതിനിധികളെയും സന്നദ്ധ പ്രവര്ത്തകരെയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലയിലെ ദുരന്ത സാധ്യതയുള്ള തദ്ദേശ സ്ഥാപന മേഖലകളിലെ എമര്ജന്സി റസ്പോണ്സ് ടീം അംഗങ്ങളും ആശാ വര്ക്കര്മാരും പങ്കെടുത്തു.
അഡീഷണല് ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, ഫയര് ആന്ഡ് റെസ്ക്യൂ കോട്ടയം എസ്എച്ച്ഒ രാജേഷ് കുമാര്, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.ജെ. സിതാര, ജില്ലാ സപ്ലൈ ഓഫീസര് വി. സുരേഷ്, ദുരന്ത നിവാരണ വിഭാഗം ജൂനിയര് സൂപ്രണ്ട് റാണി പി. ജോയ് എന്നിവര് പ്രസംഗിച്ചു.