x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഗ​ര​റ്റ് വ​ലി​ക്കു​ന്നതിനെച്ചൊല്ലി തർക്കം: മൂ​ന്നു​പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 19, 2026 11:53 PM IST | Updated: August 19, 2026 11:53 PM IST

അറസ്റ്റിലായ പ്രതികൾ

ആ​റ്റി​ങ്ങ​ൽ: സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ക​ർ​ക്ക​ത്തെ തു​ട​ർ​ന്നു കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ.

മ​ണ​മ്പൂ​ർ മ​ട​വി​ളാ​കം റോ​സ് ലാ​ൻ​ഡി​ൽ ജെ​യിം​സ് ഉ​ണ്ണി (36), മ​ണ​മ്പൂ​ർ കാ​വു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഒ.​എം.​ആ​ർ. എ​ന്ന ലി​ജു (28), ക​ട​യ്ക്കാ​വൂ​ർ പെ​രും​കു​ളം പാ​റ​യി​ൽ ക​ട​വ് പ​ന​ക്കാ​ട്ടു​കോ​ണം കു​ന്നി​ൽ വീ​ട്ടി​ൽ ഷി​ബു (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ല്ല​മ്പ​ലം ക​ര​വാ​രം പു​തു​ശ്ശേ​രി മു​ക്കി​ൽ ബൈ​തു​ൾ ഹം​ദു വീ​ട്ടി​ൽ സു​ധീ​റി(48)​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. സു​ഹൃ​ത്തി​ന്‍റെ വീ​ടാ​യ പാ​ലാം​കോ​ണം സി.​വി. ഹൗ​സി​ൽ​വ​ച്ച് സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്നു സു​ധീ​റി​നെ ആ​ക്ര​മി​ക്കു​ക​യും ആ​യി​രു​ന്നു.

പ​ട്ടി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചും ബി​യ​ർ കു​പ്പി കൊ​ണ്ടു മു​തു​കി​ൽ കു​ത്തി​യു​മാ​ണ് സു​ധീ​റി​നെ പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സു​ധീ​റി​നെ വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ട​യ്ക്കാ​വൂ​ർ എ​സ്എ​ച്ച്ഒ സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ മാ​ഹി​ൻ ജ​യ​പ്ര​സാ​ദ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ സാ​ബു, മെ​ബി​ൻ, ജ​യ​ശ​ങ്ക​ർ, നി​സാ​മു​ദ്ദീ​ൻ, അ​ന​ന്തു, മ​നോ​ജ്‌ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ജെ​യിം​സ് ഉ​ണ്ണി​ക്ക് ക​ട​യ്ക്കാ​വൂ​ർ, ക​ല്ല​മ്പ​ലം, ആ​റ്റി​ങ്ങ​ൽ തു​ട​ങ്ങി വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കാ​പ്പാ കേ​സി​ലും ജ​യി​ലി​ൽ ആ​യി​ട്ടു​ണ്ട്.

 

Tags : arrested NattuVishasham DistrictNews

Recent News

Corehub Up