പോത്തൻകോട്: പോത്തൻകോട് ജംഗ്ഷനിൽ കൊടിമരം സ്ഥാപിച്ചതിനെച്ചൊല്ലി സിപിഎം-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘ ർഷം. ഇരു വിഭാഗം പ്രവർത്തകരും റോഡിൽ സംഘടിച്ചു പരസ്പരം പോർവിളിച്ചു.
കൈയാങ്കളിയിലെത്തിയ സംഘർഷം മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാ ണു പൊലിസ് പരിഹരിച്ചത്. നെടുമങ്ങാട് ഡിവൈഎസ്പി ടി. ബിനുകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹം സ്ഥത്തു ക്യാന്പു ചെയ്താണു സംഘർഷം തടഞ്ഞത്. ബുധനാഴ്ച രാത്രി പോത്തൻകോട് യുപി സ്കൂൾ ജംഗ്ഷനിലായിരുന്നു സംഭവം.
ഇവിടെ റോഡിനു നടുക്കു സിപിഎം കൈയടക്കിവച്ച സ്ഥലത്ത് (മനു സ്ക്വയർ) ആർഎസ്എസ് പ്രവർത്തകർ ശ്രീ കൃഷ്ണ ജയന്തി ശോഭായാത്രയുടെ ഭാഗമായി താത്കാലിക കൊടിമരം സ്ഥാപിച്ചതിനെ ച്ചൊല്ലിയായിരുന്നു തർക്കം. സിപിഎം പ്രവർത്തകനായ കാട്ടായിക്കോണം സ്വദേശി കൊടിമരം പിഴുതു മാറ്റുകയും വിവരം ആർഎസ്എസ് പ്രവർത്തകനായ സുഹൃത്തിനെ ഫോണിൽ വിളിച്ചു അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആർഎസ്എസ് പ്രവർത്തകർ സ്ഥലത്തു സംഘടിച്ചെത്തി വീ ണ്ടും കൊടിമരം സ്ഥാപിച്ചു. ഇതോടെ ഇരുവിഭാഗത്തിലേയും കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തുകയും പരസ്പരം വാക്കേറ്റം ഉണ്ടാകുകയുമായിരുന്നു.
ഇരുവിഭാഗങ്ങളും വെല്ലുവിളി തുടർന്നപ്പോൾ നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലി സ് സന്നാഹം സ്ഥലത്തെ ത്തുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു. ശോഭായാത്രയുടെ കൊടിമരം സിപിഎമ്മിന്റെ കൊടിയും ബോർഡുമിരിക്കുന്ന സ്ഥലത്തുനിന്നും മാറ്റി സ്ഥാപിച്ചാണു വിഷയം ഒത്തുതീർപ്പാക്കിയതെന്നു പൊലിസ് വ്യക്തമാക്കി.