x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​ന്നൊ​ഴു​കി ക​ക്കൂ​സ് മാ​ലി​ന്യം; പ​ഞ്ഞി വി​ത​ര​ണം ചെ​യ്ത് പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: September 4, 2026 01:53 AM IST | Updated: September 4, 2026 01:53 AM IST

ക​ല്‍​പ്പ​റ്റ പ​ഴ​യ സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം.

ക​ല്‍​പ്പ​റ്റ: പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യ​വും മ​ലി​ന​ജ​ല​വും പ​ര​ന്നൊ​ഴു​കു​ന്ന​തി​ല്‍ വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി ന​ഗ​ര​വാ​സി​ക​ളി​ല്‍ ഒ​രു വി​ഭാ​ഗം.

യാ​ത്ര​ക്കാ​ര്‍​ക്ക് മൂ​ക്കി​ല്‍ വ​യ്ക്കാ​ന്‍ പ​ഞ്ഞി വി​ത​ര​ണം ചെ​യ്താ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ ശൗ​ചാ​ല​യ​ത്തി​ല്‍​നി​ന്നു​ള്ള മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് യാ​ത്ര​ക്കാ​രെ​യും ബ​സ് തൊ​ഴി​ലാ​ളി​ക​ളെ​യും നാ​ട്ടു​കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ക​ടു​ത്ത ദു​ര്‍​ഗ​ന്ധ​മാ​ണ് മാ​ലി​ന്യ​ത്തി​ല്‍​നി​ന്നു വ​മി​ക്കു​ന്ന​ത്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും വി​നോ​ദ സ​ഞ്ചാ​രി​ക​ളും എ​ത്തു​ന്ന സ്റ്റാ​ന്‍​ഡാ​ണി​ത്. അ​ട​ച്ചി​ട്ടി​രു​ന്ന ശൗ​ചാ​ല​യം യാ​ത്ര​ക്കാ​രു​ടെ​യ​ട​ക്കം പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ന​ഗ​ര​സ​ഭ തു​റ​ന്നു​കൊ​ടു​ത്ത​ത്. കൃ​ത്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​താ​ണ് മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് സ്റ്റാ​ന്‍​ഡി​ലും പ​രി​സ​ര​ത്തും ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത്. പ്ര​ശ്‌​ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Tags : Nattuvishesham Districtnews Deepikanews Sewage spills

Recent News

Corehub Up