x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം ജ​ന​ദ്രോ​ഹം: ക​ർ​ഷ​ക സം​ഘം

വെബ് ഡെസ്ക്
Published: September 4, 2026 02:29 AM IST | Updated: September 4, 2026 02:29 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​വു​മാ​യി മാ​ധ​വ് ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം ജ​ന​ദ്രോ​ഹ​പ​ര​വും താ​മ​സ​ക്കാ​രെ ഒ​ന്ന​ട​ങ്കം കു​ടി​യി​റ​ക്ക​പ്പെ​ടു​ന്ന​തി​നു​ള്ള​തി​നാ​ണെ​ന്നും കേ​ര​ള ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​പ്ര​കാ​ശ​ൻ. ജ​ന​വി​രു​ദ്ധ​മാ​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു കാ​ണാ​ത്ത​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഭൂ​പ്ര​ദേ​ശം കൃ​ത്യ​മാ​യി സ​ന്ദ​ർ​ശി​ച്ചു പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് പു​തു​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം ത​യാ​റാ​ക്കി​യ​ത്. ഗൂ​ഗി​ൾ മാ​പ്പ് ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ സ​ർ​വേ​യി​ൽ യ​ഥാ​ർ​ഥ വ​ന​പ്ര​ദേ​ശം ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ ഇ​തി​ൽ​പെ​ടു​ക​യും ചെ​യ്ത​തി​രി​ക്കു​ന്നു. ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യാ​യ ക​ണ്ണ​വം വ​നം ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലി​ല്ലെ​ന്ന​ത് ഇ​തി​ന്‍റെ തെ​ളി​വാ​ണ്. ഗൂ​ഗി​ൾ മാ​പ്പ് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ സ​ർ​വേ​യി​ൽ റ​ബ​ർ​തോ​ട്ട​ങ്ങ​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ വ​ന​മേ​ഖ​ല​യാ​യി തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ക​ര​ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ തി​രു​ത്തി​ല്ലാ​തെ അ​ന്തി​മ തീ​രു​മാ​ന​മാ​ക്കി​യാ​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​വ​ർ കു​ടി​യി​റ​ങ്ങേ​ണ്ടി വ​രും. പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞാ​ൽ ഇ​വി​ടെ വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, റോ​ഡ് ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു പ്ര​വൃ​ത്തി​ക​ളും ന​ട​ത്താ​നാ​കി​ല്ല.​

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളാ​യ ആ​റ​ളം, കൊ​ട്ടി​യൂ​ർ, ചെ​റു​വാ​ഞ്ചേ​രി വി​ല്ലേ​ജു​ക​ളി​ലു​ള്ള​വ​രെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ക. ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്‌​ട്ര, ഗോ​വ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചാ​ണ് പു​തു​ക്കി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്.

ക​ർ​ഷ​ക​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും ആ​ശ​ങ്ക​യും ഭീ​തി​യും അ​ക​റ്റാ​ൻ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ക​ർ​ഷ​ക സം​ഘം ഒ​ന്പ​തി​ന് രാ​വി​ലെ പ​ത്തി​ന് ആ​റ​ളം, കൊ​ട്ടി​യൂ​ർ, ചെ​റു​വാ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പ​ട്ട് വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​പ്പു ശേ​ഖ​ര​ണ​വും ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​സി. പ​വി​ത്ര​നും പ​ങ്കെ​ടു​ത്തു.

 

Tags : ESA Draft Notification NattuVishasham DistrictNews

Recent News

Corehub Up