x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​ഗാ​ത്മ​ക​ത​യു​ടെ ചി​റ​കു​ണ്ടെ​ങ്കി​ല്‍ ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കാം: ഡോ. ​മ​ഞ്ജു​ള പൊ​യി​ല്‍

വെബ് ഡെസ്ക്
Published: September 4, 2026 01:53 AM IST | Updated: September 4, 2026 01:53 AM IST

ബി​രു​ദ​ദാ​ന ച​ട​ങ്ങി​നെ​ത്തി​യ വി​ശി​ഷ്ഠാ​തി​ഥി​ക​ളെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കു​ന്നു.

പി​ലാ​ത്ത​റ: സ​ര്‍​ഗാ​ത്മ​ക​ത​യു​ടെ ചി​റ​കു​ണ്ടെ​ങ്കി​ല്‍ ഏ​തു​യ​ര​വും കീ​ഴ​ട​ക്കാ​മെ​ന്ന് ച​രി​ത്ര ഗ​വേ​ഷ​ക​യും പാ​ല​യാ​ട് ജാ​ന​കി അ​മ്മാ​ള്‍ കാ​മ്പ​സി​ലെ ച​രി​ത്ര വി​ഭാ​ഗം അ​ധ്യ​ക്ഷ​യു​മാ​യ ഡോ. ​മ​ഞ്ജു​ള പൊ​യി​ല്‍. പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ നി​ന്ന് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ 165 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

താ​ത്പ​ര്യ​മു​ള്ള ഏ​ത് വി​ഷ​യ​മെ​ടു​ത്ത് പ​ഠി​ച്ചാ​ലും ജീ​വി​ത​ത്തി​ല്‍ ഉ​യ​രാ​മെ​ന്നും, അ​ധ്യാ​പ​ക​ര്‍ തെ​ളി​യി​ച്ച പ്ര​കാ​ശ​മാ​ണ് ത​ന്നെ ഈ ​നി​ല​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി​യ​തെ​ന്നും ഡോ. ​മ​ഞ്ജു​ള പൊ​യി​ല്‍ പ​റ​ഞ്ഞു. എ​ഐ​യി​ല്‍​നി​ന്നു പ​ല​തും ല​ഭി​ക്കു​മെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക​ത ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.
സ്വ​പ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ ആ​കാ​ശ​മാ​ണ് ന​മ്മു​ടെ അ​തി​ര്‍​ത്തി​യെ​ന്ന് അ​നു​ഗ്ര​ഹ​ഭാ​ഷ​ണം ന​ട​ത്തി​യ ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല പ​റ​ഞ്ഞു. ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ​ലി​യൊ​രു ദൗ​ത്യ​മാ​ണ് നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​തെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.

കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മാ​നേ​ജ​ര്‍ ഫാ. ​രാ​ജ​ന്‍ ഫൗ​സ്‌​തോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​സ്ഡ​ബ്ല്യു ഒ​ന്നും ര​ണ്ടും റാ​ങ്ക് ജേ​താ​ക്ക​ള​ട​ക്ക​മു​ള്ള ബി​രു​ദ​ധാ​രി​ക​ളെ ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ക്ലാ​ര​ന്‍​സ് പാ​ലി​യ​ത്ത് അ​നു​മോ​ദി​ച്ചു. പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ടി.​ജെ. ഷാ​ജി​മോ​ന്‍ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. ഫാ. ​തോം​സ​ണ്‍ കൊ​റ്റി​യ​ത്ത്, ഡോ.​സു​ഭാ​ഷ് ജോ​ണ്‍, ഡോ .​ഡ​ന്നി ഫി​ലി​പ്, കെ. ​റീ​ന റാ​ണി, ഫാ. ​മെ​ല്‍​വി​ന്‍ ദേ​വ​സി, സൂ​ര്യ വി​ന്‍​സെ​ന്‍റ്, എം.​വി .ശ​ര​ണ്യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : wings of creativity NattuVishasham DistrictNews

Recent News

Corehub Up