x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത അ​രി വി​ത​ര​ണം: ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് സ​പ്ലൈ ഓ​ഫീ​സ​ർ


Published: July 11, 2026 04:50 AM IST | Updated: July 11, 2026 04:50 AM IST

പ​റ​വൂ​ർ: താ​ലൂ​ക്കി​ലെ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്ത അ​രി ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് പ​റ​വൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ സു​നി​ത സ്റ്റാ​ൻ​ലി അ​റി​യി​ച്ചു. മോ​ശം നി​ല​വാ​ര​മു​ള്ള അ​രി ഒ​രു കാ​ര​ണ​വ​ശാ​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യ​രു​തെ​ന്ന് എ​ല്ലാ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത അ​രി എ​ങ്ങ​നെ വി​ത​ര​ണ ശൃം​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വെ​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സ​പ്ലൈ ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി.

റേ​ഷ​ൻ​ക​ട​ക​ളി​ൽ നി​ന്ന് വാ​ങ്ങി​യ അ​രി​യി​ൽ പ്രാ​ണി​യെ ക​ണ്ട​താ​യും ദു​ർ​ഗ​ന്ധ​മു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ൾ വാ​ങ്ങി​യ അ​രി റേ​ഷ​ൻ ക​ട​ക​ളി​ൽ തി​രി​കെ ഏ​ൽ​പ്പി​ച്ചി​രു​ന്നു.

പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന അ​രി​യു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​നും സം​ശ​യ​മു​ള്ള സ്റ്റോ​ക്ക് വി​ത​ര​ണം ചെ​യ്യാ​തെ മാ​റ്റി​വ​യ്ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള ഭ​ക്ഷ്യ​ധാ​ന്യം ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​റ​വൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ ആ​കെ 149 റേ​ഷ​ൻ ക​ട​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ വി​ത​ര​ണ​വും സ്റ്റോ​ക്കും കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ​വി​ധേ​യ​മാ​ക്കു​മെ​ന്നും പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ൽ ഉ​ട​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും സ​പ്ലൈ ഓ​ഫീ​സ് അ​റി​യി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up