റാന്നി: ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമായി കൂടുതൽ ഫണ്ട് വകയിരുത്തുമെന്നും പദ്ധതികൾ കാലതാമസമില്ലാതെ നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. നാറാണംമൂഴി ബഡ്സ് സ്കൂളിൽ നടന്ന ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്.
ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനുള്ള വിവിധ പദ്ധതികൾ ആസൂത്രണം നടപ്പിലാക്കുകയെന്നതാണ് ജില്ലാ പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മ മുഖ്യപ്രഭാഷണം നടത്തി. നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്. ആദില പദ്ധതി വിശദീകരണം നടത്തി.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ്, രാജൻ നീറംപ്ലാക്കൽ, സാംജി ഇടമുറി, റോസമ്മ വർഗീസ്, ഓമന പ്രസന്നൻ, അനിയമ്മ അച്ചൻകുഞ്ഞ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി സാബു, ജില്ലാ പഞ്ചായത്തംഗം ആരോൺ ബിജിലി പനവേലിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, വൈസ് പ്രസിഡന്റ് റീന ജയിംസ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ജോബി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. ഉദയൻ, പഞ്ചായത്ത് അംഗങ്ങളായ ഏബ്രഹാം വർഗീസ്, തോമസ് ജോർജ്, മറിയാമ്മ മാത്യു, ശാന്തമ്മ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :