പാലക്കാട്: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ജില്ലാതല ഉദ്ഘാടനം ഇന്നുരാവിലെ 8.30ന് ഗവ. മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി അഡ്വ.എന്‍. ഷംസുദ്ദീന് നിര്‍വഹിക്കും. രമേഷ് പിഷാരടി എംഎല്‍എ അധ്യക്ഷനാകും. ഇതിനുമുന്നോടിയായി രാവിലെ 7.15ന് കോട്ടമൈതാനം അഞ്ചുവിളക്കില്‍ നിന്നാരംഭിക്കുന്ന ഫണ്റണ് അഡ്വ.എ. സുമേഷ് അച്യുതന് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യും.
എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടര്‍ കെ. സുധീര്‍ മുഖ്യാതിഥിയാകും. ജില്ലാ വിമുക്തി മാനേജര്‍ എസ്. സജീവ് ലഹരിവിരുദ്ധ സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എന്‍. സരിത, നഗരസഭാ ചെയര്മാന് പി. സ്മിതേഷ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ടി.എന്‍. സുധീര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണര്‍ എ.ആര്. നിഗീഷ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ എസ്. ആനന്ദ്, ഫോര്‍ട്ട് വാക്കേഴ്സ് ക്ലബ് പ്രസിഡന്റ് വി.എസ്. മുഹമ്മദ് കാസിം, സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷന് വൈസ് പ്രസിഡന്റ് സി. ഹരിദാസ്, ഗവ. മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ യു.കെ. ലത, കെഎസ്ഇ ഒഎ സെക്രട്ടറി കെ.പി. സുധീര്‍, അഗളി ഇആര്‍ഒ ആര്. പ്രദീപ്, കെഎസ്ഇഎസ്എ പ്രസിഡന്റ് പി. ഷാജി തുടങ്ങിയവര്‍ പ്രസംഗിക്കും.