ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ്
മഞ്ചേരി: ജില്ലാ ജൂഡോ അസോസിയേഷന് സംഘടിപ്പിച്ച ദ്വിദിന ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് മഞ്ചേരി തുറക്കല്‍ എച്ച്എംഎസ്എയുപി സ്കൂളില്‍ നഗരസഭാധ്യക്ഷന്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് അഡ്വ. ടി. മോഹന്‍കുമാര്‍ അധ്യക്ഷനായി. നഗരസഭാംഗങ്ങളായ പി. ഫാത്തിമ സുഹ്റ, എ.വി. ്രജിത്ത്, സംസ്ഥാന സ്പോര്‍ട്്സ് കൗണ്‍സില്‍ അംഗം എ. ശ്രീകുമാര്‍, ജൂഡോ അസോസിയേഷന് സംസ്ഥാന സെക്രട്ടറി പി.ആര്. റെന്‍, മാനേജര്‍ കെ.എം. അബ്ദുല്‍ ഷുക്കൂര്‍, പിടിഎ പ്രസിഡന്റ് പി. എന്നിവര്‍ പ്രസംഗിച്ചു.