കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ സ്കൂള്‍ കായിക മേളയുടെ ഭാഗമായുള്ള ടെന്നീസ് മത്സരങ്ങള്‍ ദീപക് ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ജില്ലാ സ്കൂള്‍ കായിക മേളയുടെ ഭാഗമായ ടെന്നീസ് മത്സരങ്ങള്‍ക്ക് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ദീപക് ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് മെംബര്‍ അജിമോന് പൗലോസ്, ജില്ലാ സ്കൂള്‍ സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ വി.പി. ഫ്രാന്‍സീസ്, ടി.ആര്. ബെന്നി, ഷിറ്റോ പി. ജോസ്, ഷിമ്മി കാതറിന് ലൂയീസ് എന്നിവര്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി സബ് ജൂനിയര്‍, ജൂണിയര്‍, സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകളുടെ മത്സരങ്ങളാണ് നടക്കുന്നത്.
Tags : Nattuvishesham DistrictNews