x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഹ്ലാ​ദാ​ര​വ​ത്തോ​ടെ സ്ത്രീ ​സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​ക്ക് ഡ​ബി​ള്‍ ബെ​ല്‍ആ​ഹ്ലാ​ദാ​ര​വ​ത്തോ​ടെ സ്ത്രീ ​സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​ക്ക് ഡ​ബി​ള്‍ ബെ​ല്‍


Published: June 15, 2026 10:52 PM IST | Updated: June 15, 2026 10:52 PM IST

തൊ​ടു​പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​പ്രി​യ പ​ദ്ധ​തി​യാ​യ പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യയാ​ത്ര​യെ മ​ല​യോ​ര ജി​ല്ല​യി​ലെ സ്ത്രീ​ക​ള്‍ വ​ര​വേ​റ്റ​ത് ആ​ഹ്ലാ​ദാ​ര​വ​ത്തോ​ടെ. ആ​ദ്യ സ​ര്‍​വീ​സു​ക​ളി​ല്‍ പ്രി​യ​ദ​ര്‍​ശി​നി യാ​ത്ര​യു​ടെ ഭാ​ഗ​മാ​യ​ത് നൂ​റു​ക​ണ​ക്കി​ന് വ​നി​താ യാ​ത്ര​ക്കാ​ര്‍. ആ​വേ​ശം അ​ല​ത​ല്ലി​യ ച​ട​ങ്ങി​ല്‍ സൗ​ജ​ന്യയാ​ത്ര​യു​ടെ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം ഗ​വ. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു. തൊ​ടു​പു​ഴ​യി​ല്‍നി​ന്നു വ​ണ്ണ​പ്പു​റ​ത്തേ​ക്കാ​യി​രു​ന്നു ആ​ദ്യ പ്രി​യ​ദ​ര്‍​ശി​നി യാ​ത്ര. യാ​ത്ര​ക്കാ​രി​യാ​യ വി​മ​ല ആ​ദ്യ സ​ര്‍​വീ​സി​നു​ള്ള ബ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ബി​ത ര​വി ആ​ദ്യം ബ​സി​ല്‍ ക​യ​റി​. വ​നി​താ ക​ണ്ട​ക്ട​ര്‍ എ​ന്‍.​ ധ​ന്യ ആ​ദ്യടി​ക്ക​റ്റ് ന​ല്‍​കി. യാ​ത്ര​ക്കാ​ര്‍ സെ​ല്‍​ഫി​യെ​ടു​ത്തും മ​ധു​രം പ​ങ്കു​വച്ചും യാ​ത്ര ക​ള​റാ​ക്കി. പ​ച്ചി​ല സ്വ​ദേ​ശി ടി.​ആ​ര്‍.​ ഷൈ​ജ​നാ​യി​രു​ന്നു ഡ്രൈ​വ​ര്‍. വ​ണ്ണ​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ലിം കു​റു​പ്പു​ക​ണ്ട​ത്തി​ലാ​യി​രു​ന്നു ക​ണ്ട​ക്ട​ര്‍.
ച​ട​ങ്ങി​ല്‍ തൊ​ടു​പു​ഴ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല സ്റ്റീ​ഫ​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​ മാ​ത്യു, മു​സ്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം.​എ. ഷു​ക്കൂ​ര്‍, സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സു​രേ​ഷ് ബാ​ബു, കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ എം.​ജെ.​ ജേ​ക്ക​ബ് , കെ​എ​സ്ആ​ര്‍​ടി​സി തൊ​ടു​പു​ഴ യൂ​ണി​റ്റ് ഓ​ഫീ​സ​ര്‍ എം.​ജി.​ രാ​ജീ​വ് , ജ​ന​റ​ല്‍ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ.​ആ​ര്‍. പ്ര​സ​ന്ന​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​മ​ളി: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യയാ​ത്രാ പ​ദ്ധ​തി സി​റി​യ​ക്ക് തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 24 ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി കോ​ട്ട​യം- കു​മ​ളി റൂ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടെ 122 സ​ര്‍​വീ​സാ​ണ് ഡി​പ്പോ​യി​ല്‍നി​ന്ന് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ന്തോ​ഷ് പ​ണി​ക്ക​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍​സി ജയിം​സ്, കെ​എ​സ്ആ​ര്‍​ടി​സി കു​മ​ളി എ​ടി​ഒ വി​ജേ​ഷ് ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​മ​ളി​യി​ല്‍നി​ന്ന് കോ​ട്ട​യ​ത്തേ​യ്ക്കാ​യി​രു​ന​നു ആ​ദ്യസ​ര്‍​വീ​സ്.

ചെ​റു​തോ​ണി: ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ലെ സ്ത്രീ ​സൗ​ജ​ന്യയാ​ത്രാ പ​ദ്ധ​തി ചെ​റു​തോ​ണി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി, മ​ണി​യാ​റ​ന്‍​കു​ടി റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സ് സ​ര്‍​വീ​സു​ക​ള്‍ എം​എ​ല്‍​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്ര​മോ​ള്‍ ജി​ന്നി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ന്‍​സി തോ​മ​സ്, കോ​മ​ളം മോ​ഹ​ന്‍​ദാ​സ്, ജി​പ്‌​സി ജി​മ്മി, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​പി. ഉ​സ്മാ​ന്‍, മി​നി സാ​ബു, ടോ​ണി തോ​മ​സ്, ബി​ജു നി​ള, സെ​ലി​ന്‍ വി​ന്‍​സ​ന്‍റ്, റ്റി​ന്‍റു സു​ഭാ​ഷ്, സാ​ലി ബാ​ബു, ജോ​സ​ഫ് പാ​ലാ​ട്ടി​ല്‍, ഫ്രാ​ന്‍​സി​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സൗ​ജ​ന്യ യാ​ത്ര​യ്ക്ക് ശ​മ്പ​ളം വേ​ണ്ട, പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ

സ​ർ​ക്കാ​രി​ന്‍റെ പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ​യാ​ത്രാ പ​ദ്ധ​തി​യോ​ട് ശ​ന്പ​ളം ഇ​ല്ലാ​തെ ജോ​ലി ചെ​യ്തു ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ര​ണ്ടു ജീ​വ​ന​ക്കാ​ർ. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​ന്നാ​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് അ​ടി​മാ​ലി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ ഡ്രൈ​വ​റാ​യ സാ​ബു​വും ക​ണ്ട​ക്ട​ർ മു​ഹ​മ്മ​ദു​മാ​ണ് സൗ​ജ​ന്യ​യാ​ത്രാ ബ​സി​ൽ സൗ​ജ​ന്യ​മാ​യി ജോ​ലി ചെ​യ്ത​ത്. ശ​മ്പ​ളം സ്നേ​ഹ​പൂ​ർ​വം നി​ര​സി​ച്ചു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​രി​നോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തി​യ​ത് .

ക​ണ്ട​ക്ട​റാ​യ മു​ഹ​മ്മ​ദ് അ​ടി​മാ​ലി മ​ന്നാം​കാ​ല സ്വ​ദേ​ശി​യും ഡ്രൈ​വ​റാ​യ സാ​ബു 200 ഏ​ക്ക​ർ സ്വ​ദേ​ശി​യു​മാ​ണ്. ഇ​രു​വ​രും വ​ർ​ഷ​ങ്ങ​ളാ​യി കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രാ​ണ്. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​ൽ ബ​സി​ലെ യാ​ത്ര​ക്കാ​ർ​ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്താ​ണ് ഇ​വ​ർ സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത് .

Tags : Double bell Nattuvishesham District News

Recent News

Corehub Up