x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി ഡോ.​വി.​പി. ഗം​ഗാ​ധ​ര​ന്‍

വെബ് ഡെസ്ക്
Published: July 20, 2026 02:59 AM IST | Updated: July 20, 2026 02:59 AM IST

വി​ഷ​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ പ​ത്താ​മ​ത് ഞാ​റ്റു​വേ​ല മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ സെ​മി​നാ​ര്‍ ഉദ്ഘാടന വേളയിൽ വിശിഷ്ടാതിഥികൾ ക​ര്‍​ക്കട​ക​ക്ക​ഞ്ഞി കു​ടി​ക്കുന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ഷ​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ പ​ത്താ​മ​ത് ഞാ​റ്റു​വേ​ല മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "അ​റി​വ് ആ​രോ​ഗ്യം ആ​യു​സ്' എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ സെ​മി​നാ​ര്‍ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ക​ര്‍​ക്കട​ക മാ​സ​ത്തി​ന്‍റെ ഔ​ഷ​ധ​സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യ​ത്തെ ഓ​ര്‍​മി​പ്പി​ച്ച് ക​ര്‍​ക്കട​ക​ക്ക​ഞ്ഞി കു​ടി​ച്ചു​കൊ​ണ്ടാ​ണ് ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന​ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്.

പ്ര​ശ​സ്ത കാ​ന്‍​സ​ര്‍ വി​ദ​ഗ്ധ​ന്‍ ഡോ.​വി.​പി. ഗം​ഗാ​ധ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ഷ​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട ചെ​യ​ര്‍​മാ​ന്‍ ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ശി​ശു​ക്ഷേ​മ​രം​ഗ​ത്ത് നി​സ്വാ​ര്‍​ഥ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന 500ല്‍​പ​രം ആ​ശാവ​ര്‍​ക്ക​ര്‍​മാ​രെ​യും ആം​ഗ​ന്‍​വാ​ടി വ​ര്‍​ക്ക​ര്‍​മാ​രെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും ആ​ദ​രി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പാ​ലി​റ്റി ക്ഷേ​മ​കാ​ര്യസ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മി​നി ജോ​സ് ചാ​ക്കോ​ള, ഇ​രി​ങ്ങാ​ല​ക്കു​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശി​വ​ദാ​സ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രാ​യ ബി​ന്ദു​ല​ക്ഷ്മി (മു​രി​യാ​ട്), രാ​ഖി (ഇ​രി​ങ്ങാ​ല​ക്കു​ട), ഐ​ശ്വ​ര്യ (ഇ​രി​ങ്ങാ​ല​ക്കു​ട), ധ​ന്യ (കാ​റ​ളം), സൗ​മ്യ (കാ​ട്ടൂ​ര്‍), ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ റോ​യ് വി​ല്‍​ഫ്രെ​ഡ് (ആ​ളൂ​ര്‍), ശ​ര​ത്ത് (കാ​റ​ളം), ശി​വ​ര​ഞ്ജി​നി (പൂ​മം​ഗ​ലം) എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ കെ.​പി. ടെ​ല്‍​സ​ണ്‍ സ്വാ​ഗ​ത​വും ജെ​ഫ്രി​ന്‍ സോ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham District News

Recent News

Corehub Up