x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ല്‍​വേബോ​ര്‍​ഡ് പൂഴ്ത്തിയ കരട് ക​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: September 22, 2026 10:58 PM IST | Updated: September 22, 2026 10:58 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: കെ-​റെ​യി​ല്‍, സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യി​ല്‍ റെ​യി​ല്‍​വേബോ​ര്‍​ഡ് പൂ​ഴ്ത്തി​വ​ച്ച ക​ര​ട് ക​ത്ത് കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ തെ​ളി​വെ​ടു​പ്പി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ പു​റ​ത്തെ​ത്തി. തെ​ളി​വെ​ടു​പ്പി​ന്‍റെ ത​ലേ​ദി​വ​സം ക​ത്തി​ന്‍റെ കോ​പ്പി പ​രാ​തി​ക്കാ​ര​നാ​യ മു​ന്‍ എം​എ​ല്‍​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി​ക്ക് റെ​യി​ല്‍​വേ ബോ​ര്‍​ഡ് എ​ത്തി​ച്ചു ന​ല്‍​കി.

വി​ഷ​യ​ത്തി​ല്‍ അ​ശ്ര​ദ്ധ​മൂ​ലം സം​ഭ​വി​ച്ച ഓ​ഫീ​സ് സം​ബ​ന്ധ​മാ​യ പി​ശ​കി​ല്‍ ആ​ത്മാ​ര്‍​ഥ​മാ​യി ഖേ​ദി​ക്കു​ന്നു​വെ​ന്നും ക്ഷ​മി​ക്ക​ണ​മെ​ന്നും അ​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ടു​ള്ള കുറി​പ്പോ​ടെ​യാ​ണ് ക​ത്തി​ന്‍റെ കോ​പ്പി ന​കി​യ​ത്. ഇ​ന്ന​ലെ ന​ട​ന്ന തെ​ളി​വെ​ടു​പ്പി​ല്‍ കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ സ്വാ​ഗ​ത് ദാ​സ് മു​ന്‍​പാ​കെ​യും ബോ​ര്‍​ഡ് ഇ​തേ നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ചു.

വി​നാ​ശ​ക​ര​മാ​യ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട 25000 പേ​ര്‍ ഒ​പ്പി​ട്ട ഭീ​മ​ഹ​ര്‍​ജി പു​തു​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​ല്‍​വ​ര്‍ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി 2024 ഓ​ഗ​സ്റ്റ് ആ​റി​ന് റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് നേ​രി​ട്ട് സ​മ​ര്‍​പ്പി​ച്ചിരുന്നു.

നി​വേ​ദ​നം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചെ​ന്നും പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ളും സാ​ങ്കേ​തി​ക പ​ഠ​ന​ങ്ങ​ളും ഇ​തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ക​യും മു​ന്‍ എം​എ​ല്‍​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി​യെ വി​ഷ​യ​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ അ​റി​യി​ക്കു​ന്ന​തി​നാ​യി ഒ​രു ക​ര​ട് ക​ത്ത് ത​യാ​റാ​ക്കി പ​രി​ശോ​ധ​ന​യ്ക്കും അം​ഗീ​കാ​ര​ത്തി​നു​മാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കാ​ട്ടി​യു​ള്ള ഒ​രു മ​റു​പ​ടി​ക്ക​ത്ത് ഓ​ഗ​സ്റ്റ് 18നുത​ന്നെ റെ​യി​ല്‍​വേ ബോ​ര്‍​ഡ് ന​ല്‍​കു​ക​യു​മു​ണ്ടാ​യി. ഈ ​ക​ര​ട് ക​ത്ത് ല​ഭി​ക്കാ​ത്ത​തി​നെത്തുട​ര്‍​ന്ന് ക​ത്താ​യും വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും റെ​യി​ല്‍​വേ ബോ​ര്‍​ഡ് അ​ത് ന​ല്‍​കു​ക​യു​ണ്ടാ​യ​ല്ല.

ഇ​തേത്തുട​ര്‍​ന്നാ​ണ് കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി 2025 ഫെ​ബ്രു​വ​രി 21നു ​പു​തു​ശേ​രി പ​രാ​തി ന​ല്‍​കി​യ​ത്. അ​തി​ന്മേ​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​ന്‍ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ടു​വ​ര്‍​ഷ​മാ​യി ന​ല്‍​കാ​തി​രു​ന്ന ക​ര​ട് ക​ത്ത് റെ​യി​ല്‍​വേ ബോ​ര്‍​ഡ് ന​ല്‍​കി​യ​ത്.

പ​രാ​തി​ക്കാ​ര​നാ​യ ജോ​സ​ഫ് എം. ​പു​തു​ശേ​രി പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ലെ എ​ന്‍​ഐ​സി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ംഗ് സ്റ്റു​ഡി​യോ​യി​ല്‍നി​ന്നാ​ണ് തെ​ളി​വെ​ടു​പ്പി​ല്‍ ഹാ​ജ​രാ​യ​ത്.

സി​ല്‍​വ​ര്‍ലൈ​ന്‍ പ​ദ്ധ​തി​യു​ടെ പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​വും സാ​മൂ​ഹ്യ ആ​ഘാ​ത പ​ഠ​ന​വു​മ​ട​ക്കം ന​ട​ത്തു​ന്ന​തി​ന് കേ​ര​ള റെ​യി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ 21 ജൂ​ലൈ 14നു ​ന​ട​ത്തി​യ ടെ​ന്‍​ഡ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ക്യു​എം​എ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​ക്ക് 85 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം ന​ല്‍​കി​യ ക​രാ​ര്‍ അ​നു​സ​രി​ച്ച് അ​വ​ര്‍ എ​ന്തെ​ങ്കി​ലും റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു​വോ എ​ന്നും ഉ​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ പ​ക​ര്‍​പ്പ് ന​ല്‍​ക​ണ​മെ​ന്നും അ​പേ​ക്ഷ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​യ്‌​ക്കൊ​ന്നും ഇ​തേ​വ​രെ​യും വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ല.

നി​യ​മ​ത്തി​ന്‍റെ ന​ഗ്‌​ന​മാ​യ ല​ംഘ​ന​മാ​ണി​തെ​ന്നും ഇ​തി​നു​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ല്‍ പ്ര​തി​ദി​നം 250 രൂ​പ വീ​തം പി​ഴ​ചു​മ​ത്ത​ണ​മെ​ന്നും വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ സെ​ക‌്ഷ​ന്‍ 20(1) പ്ര​കാ​ര​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പു​തു​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Railway

Recent News

Corehub Up