x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത വി​ക​സി​ച്ച​പ്പോ​ള്‍ കു​ടി​വെ​ള്ളം മു​ട്ടി

വെബ് ഡെസ്ക്
Published: October 31, 2026 04:42 AM IST | Updated: October 31, 2026 04:42 AM IST

ചെ​മ്മ​ട്ടം​വ​യ​ലി​ലെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ഭാ​ഗം.

കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മാ​ണ​ത്തി​നും അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി വ​ശ​ങ്ങ​ളി​ല്‍ കു​ഴി എ​ടു​ത്ത​പ്പോ​ള്‍ ജ​ല​വി​ത​ര​ണ പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി ചെ​മ്മ​ട്ടം​വ​യ​ല്‍ പ്ര​ദേ​ശ​ത്ത് 500 ഓ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം കി​ട്ടു​ന്നി​ല്ല.

പൈ​പ്പ് പൊ​ട്ടി​യ ഘ​ട്ട​ത്തി​ല്‍ ചോ​ര്‍​ച്ച ത​ട​യു​ന്ന പ്ര​വ​ര്‍​ത്ത​നം ഒ​ഴി​ച്ച് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു ന​ട​പ​ടി​യും അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ചെ​മ്മ​ട്ടം​വ​യ​ല്‍, ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക്, കാ​നം അ​ത്തി​ക്കോ​ത്ത്, ശി​വ​ജി ന​ഗ​ര്‍, ക​ല്യാ​ണ്‍ റോ​ഡ് തു​ട​ങ്ങി​യ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ 10, 12 വാ​ര്‍​ഡു​ക​ളി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​ത്.

മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ വ​ലി​യ പ്ര​യാ​സ​മി​ല്ലെ​ങ്കി​ലും വ​രാ​ന്‍ പോ​കു​ന്ന വേ​ന​ല്‍​ക്കാ​ലം ദു​രി​ത​കാ​ലം ആ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​പ്പൊ​ക്ക​വും വേ​ന​ല്‍​ക്കാ​ല​ത്ത് വ​ര​ള്‍​ച്ച​യും കു​ടി​വെ​ള്ള പ്ര​യാ​സ​വും ഒ​രു​പോ​ലെ അ​നു​ഭ​വി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു​ള്ള​ത്. ത​ങ്ങ​ള്‍​ക്ക് ല​ഭി​ക്കേ​ണ്ട കു​ടി​വെ​ള്ളം പൊ​ട്ടി​യ പൈ​പ്പ് ലൈ​നി​ന്‍റെ വി​ട​വി​ലൂ​ടെ ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന ദു​ര​വ​സ്ഥ അ​വ​സ്ഥ ക​ണ്ട് സ​ങ്ക​ട​പ്പെ​ടു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.

കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ രാ​ജ​ന്‍ അ​ത്തി​ക്കോ​ത്ത്, കെ.​വി. ര​തീ​ഷ് എ​ന്നി​വ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​വേ​ദ​ന​വും പ്ര​ശ്‌​ന​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ​യും പ​ല​ത​വ​ണ ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

വേ​ന​ല്‍​ക്കാ​ല​ത്തി​ന മ​ന്നോ​ടി​യാ​യി 500 ഓ​ളം കു​ടും​ബ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഈ ​പ്ര​ശ്‌​നം എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന​ങ്ങ​ള്‍ രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും പ​റ​ഞ്ഞു.

Tags :

Recent News

Corehub Up