അണക്കര സെന്റ് തോമസ് ഫൊറോന പള്ളി ഇടവകദിനാഘോഷം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്യുന്നു. ഫൊറോനാ വിക
അണക്കര: സെന്റ് തോമസ് ഫൊറോന പള്ളിയിൽ ദുക്റാന തിരുനാളും ഇടവകദിനവും സംയുക്തമായി ആഘോഷിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഇടവക ദിനാഘോഷം ഉദ്ഘാടനം ചെയ്തു.
ആഘോഷമായ റാസ കുർബാനയ്ക്കുശേഷം പൊതുസമ്മേളനവും ഇടവകയിലെ സൺഡേസ്കൂൾ, എസ് എം വൈ എം, മാതൃവേദി, കുടുംബ കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു.
ചടങ്ങുകൾക്ക് ഫൊറോന വികാരി ഫാ. ജേക്കബ് പീടികയിൽ, അസി. വികാരി ഫാ. അജോ തുണ്ടത്തിൽ, കൈക്കാരന്മാർ, കുടുംബക്കൂട്ടായ്മ ലീഡേഴ്സ്, പാരീഷ്കൗൺസിൽ അംഗങ്ങൾ, സൺഡേ സ്കൂൾ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Nattuvishesham District news