x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദു​മ​ സം​സ്ഥാ​ന​പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട്


Published: July 5, 2026 02:34 AM IST | Updated: July 5, 2026 02:34 AM IST

ഉ​ദു​മ പ​ള്ള​ത്ത് സം​സ്ഥാ​ന​പാ​ത​യോ​ര​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട നി​ല​യി​ൽ.

ഉ​ദു​മ: ഉ​ദു​മ പ​ള്ള​ത്തെ തി​ര​ക്കേ​റി​യ സം​സ്ഥാ​ന​പാ​ത​യോ​ര​ത്ത് വെ​ള്ള​ക്കെ​ട്ടൊ​ഴി​യു​ന്നി​ല്ല. ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും സം​സ്ഥാ​ന​പാ​ത​യി​ലേ​ക്കു വ​രെ വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി​യാ​ണ്. ഇ​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട​സാ​ധ്യ​ത​യാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ബൈ​ക്ക​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു.

റോ​ഡി​ലെ കു​ഴി​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ മ​റ​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ വീ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. ബൈ​ക്കി​നു പി​ന്നി​ൽ ലോ​റി​യി​ടി​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​ല്പം അ​ക​ലെ​യാ​യി ഓ​വു​ചാ​ലു​ണ്ടെ​ങ്കി​ലും അ​ത് മ​ണ്ണും മാ​ലി​ന്യ​വും നി​റ​ഞ്ഞ് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഓ​വു​ചാ​ൽ വൃ​ത്തി​യാ​ക്കു​ക​യും നി​ല​വി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന ഭാ​ഗ​ത്ത് പു​തി​യൊ​രു ക​ലു​ങ്ക് നി​ർ​മി​ക്കു​ക​യും ചെ​യ്താ​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags : Nattuvishesham District news

Recent News

Corehub Up