പടിയൂർ പൂവ്വത്ത് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ കാർ.
ഇരിട്ടി: പടിയൂർ പൂവ്വത്ത് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നംഗ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വയനാട്ടിൽ നിന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു അപകടം.
റോഡിൽ നിന്ന് തെന്നിമാറിയ കാർ റോഡരികിലെ മതിൽകെട്ടും കടന്ന് താഴ്ച്ചയിലുള്ള റബർ തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാർ എത്തിയാണ് കാറിനുള്ളിലുള്ളവരെ രക്ഷപ്പെടുത്തിയത്. അപകടം നടന്ന സ്ഥലത്തു നിന്ന് പത്ത് മീറ്റർ മാത്രം അകലെയാണ് റോഡിനോട് ചേർന്നുള്ള പുഴയുടെ കുത്തൊഴുക്കുള്ള ഭാഗം.
Tags : Nattuvishesham District news