x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിജയികളെ ആദരിച്ചു


Published: July 5, 2026 05:07 AM IST | Updated: July 5, 2026 05:07 AM IST

അ​ന്ന​മ​ന​ട സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മാ​ദ​ര​ണ​സ​ദ​സ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

അ​ന്ന​മ​ന​ട: അ​ന്ന​മ​ന​ട സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മാ​ദ​ര​ണ​സ​ദ​സ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. നി​ർ​മ​ൽ സി. ​പാ​ത്താ​ട​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം​നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും നൂ​റു​ശ​ത​മാ​നം​വി​ജ​യം കൈ​വ​രി​ച്ച പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളെ​യും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച​വ​രെ​യും ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ​ന​ൽ​കി ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം സാ​ജ​ൻ കൊ​ടി​യ​ൻ, മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷി​ണി രാ​ജീ​വ്, അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത സ​ജീ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​സ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബ​ൾ​ക്കീ​സ് സ​ലാം, ശ​ര​ത് മോ​ഹ​ൻ, സൗ​മ്യ ജോ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ധ​ന്യ ദേ​വ​ദാ​സ്, ഫാ​ത്തി​മ നി​സാ​ർ, കെ.​എ. ബൈ​ജു, പ​ഞ്ചാ​യ​ത്ത് അം​ഗം വേ​ലാ​യു​ധ​ൻ ക​ണ്ണ​മ്പി​ള്ളി, ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ഐ.​കെ. കു​ഞ്ഞു​മൊ​യ്തീ​ൻ, കേ​ര​ള കോ-​ഓ​പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് പ്ര​തി​നി​ധി വി.​ഡി. ഷി​ബു, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. തി​ല​ക​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​ന്ത്രാ​പ്പി​ന്നി: എ​ട​ത്തി​രു​ത്തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും പ്ര​തി​ഭാ​സം​ഗ​മ​വും ന​ട​ത്തി. കെ.​കെ. വ​ത്സ​രാ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​ബി. സ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​കെ. അ​ജി​ത​കു​മാ​രി, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ർ. ഹ​രി, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് ത​ട്ടി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നീ​തു സു​ജേ​ഷ്, സാ​ജി​ത അ​ഷ്‌​റ​ഫ്‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up