സെന്റ് തോമസ് ദിനത്തില്‍ നവജീവനില്‍ സംഘടിപ്പിച്ച തോമസ് നാമധാരി സംഗമത്തില്‍ തോമസ് നാമധാരികളോടൊപ്പം നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ്.
കോട്ടയം: സെന്റ് തോമസ് ദിനത്തില്‍ നവജീവനില്‍ തോമസ് നാമധാരികളുടെ സ്നേഹസംഗമവും സെന്റ് തോമസ് ദിനാചരണവും സംഘടിപ്പിച്ചു. നവജീവന്‍ മാനേജിംഗ് ഡ്രസ്റ്റി പി.യു. തോമസ് ഉദ്ഘാടനം ചെയ്തു.
നമ്മുടെ ചുറ്റുമുള്ള വിഷമിക്കുന്ന മനുഷ്യര്‍ക്ക് ഒരു നേരത്തെ ആഹാരം പങ്കുവയ്ക്കുന്നതാണ് ഏറ്റവും വലിയ പുണ്യമെന്ന് പി.യു. തോമസ് പറഞ്ഞു. തോമസ് നാമധേയര്ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഫാ. റോയി മാത്യു അധ്യക്ഷനായി.
ഫാ. ജേക്കബ് വര്‍ഗീസ്, അസീസി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് കാഞ്ഞിരക്കോണം, പി.എം തോമസ്, റിജു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam