x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കത്തോലിക്ക കരിസ്മാറ്റിക് ജൂബിലി ബൈബിള്‍ കൺവൻഷൻ


Published: July 5, 2026 06:39 AM IST | Updated: July 5, 2026 06:39 AM IST

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി സോ​ണ​ല്‍ ക​രി​സ്മാ​റ്റി​ക് ക​ണ്‍വന്‍ഷ​ന്‍ ഓ​ഗ​സ്റ്റ് 20 മു​ത​ല്‍ 24 വ​രെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30 മു​ത​ല്‍ രാ​ത്രി ഒ​ന്‍പ​തു വ​രെ എ​സ്ബി കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ത്തു​മെ​ന്നു അ​തി​രൂ​പ​ത കാ​ത്ത​ലി​ക് ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത് അ​റി​യി​ച്ചു. ച​ങ്ങ​നാ​ശേ​രി സോ​ണ്‍ കാ​ത്ത​ലി​ക് ക​രി​സ്മാ​റ്റി​ക് ക​മ്മി​റ്റി​യു​ടെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ബൈ​ബി​ള്‍ ക​ണ്‍വെ​ന്‍ഷ​ന് അ​ന്ത​ര്‍ദേ​ശീ​യ ബൈ​ബി​ള്‍ പ്ര​ഘോ​ഷ​ക​ന്‍ ഫാ. ​ഡോ​മി​നി​ക് വാ​ള​ന്മ​നാ​ല്‍ ആ​ന്‍ഡ് ടീം ​നേ​തൃ​ത്വം ന​ല്‍കും.

20നു ​ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​ജ​പ​മാ​ല​യോ​ടെ ക​ണ്‍വ​ന്‍ഷ​ൻ ആ​രം​ഭി​ക്കും. നാ​ലി​നു മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​ശു​ദ്ധ കു​ര്‍ബാ​ന അ​ര്‍പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍കും. തു​ട​ര്‍ന്നു മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ക​ണ്‍വ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ല്‍ വ​ച​ന പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ത്തും.

21നു ​ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​ജ​പ​മാ​ല, നാ​ലി​ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത ബി​ഷ​പ് ഡോ. ​സാ​മൂ​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ര്‍പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍കും. 22നു ​കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​ണ്‍വ​ന്‍ഷ​ന്‍റെ് സെ​ക്ര​ട്ട​റി ഫാ. ​ഡോ. ജോ​ണ്‍സ​ണ്‍ തൗ​ണ്ട​യി​ല്‍ സ​ന്ദേ​ശം ന​ല്‍കും. 23നു ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന അ​ര്‍പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍കും.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 3.30ന് ​ജ​പ​മാ​ല​യും നാ​ലി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന​യും തു​ട​ര്‍ന്ന് 5.30 മു​ത​ല്‍ രാ​ത്രി ഒ​ന്‍പ​തു വ​രെ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ല്‍ ന​യി​ക്കു​ന്ന ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണ​വും, കൃ​പ​ഭി​ഷേ​ക ശു​ശ്രു​ഷ​യും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും. കു​മ്പ​സാ​ര​ത്തി​നും, കൗ​ണ്‍സി​ലിം​ഗി​നും പ്ര​ത്യേ​ക സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ല്‍ നി​ന്നും, ആ​ല​പ്പു​ഴ, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ സീ​റോ മ​ല​ബാ​ര്‍, ല​ത്തീ​ന്‍, മ​ല​ങ്ക​ര തു​ട​ങ്ങി​യ വി​വി​ധ റീ​ത്തു​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​മാ​യി എ​ത്തു​ന്ന കാ​ല്‍ ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​രീ​തി​യി​ല്‍ വി​പു​ല​മാ​യ പ​ന്ത​ലും സ്റ്റേ​ജും, വെ​ളി​ച്ച-ശ​ബ്ദ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് എ​സ്ബി കോ​ള​ജ് ഗ്രൗ​ണ്ടി​ലും പ​രി​സ​ര​ത്തു​മാ​യി ക്ര​മീ​ക​രി​ക്കു​ന്ന​ത്.

ക​ണ്‍വെ​ന്‍ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍ക്ക് പ്ര​ത്യേ​ക ഇ​രി​പ്പി​ട സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ണ്‍വെ​ന്‍ഷ​ന്‍ ദി​ന​ങ്ങ​ള​ലെ സു​ര​ക്ഷ​യ്ക്കും ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​നും ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വത്തി​ല്‍ പോ​ലീ​സ് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കും.​ക​ണ്‍വന്‍ഷ​ന്‍റെ ന​ട​ത്തി​പ്പി​നാ​യി അ​തി​രൂ​പ​ത സോ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​മാ​ത്യു താ​ന്നി​യ​ത്തി​ന്‍റെയും ക​ണ്‍വീ​ന​ര്‍ മ​ഞ്ജു മാ​ത്തൂ​രിന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up