x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റുകള്‍ തകരാറിൽ


Published: July 5, 2026 06:43 AM IST | Updated: July 5, 2026 06:43 AM IST

ച​ങ്ങ​നാ​ശേ​രി: സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ലെ സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍ ത​ക​രാ​റി​ലാ​യി. സി​ഗ്ന​ലി​ലു​ള്ള നാ​ല്‍പ​തോ​ളം ലൈ​റ്റു​ക​ള്‍ക്കും ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി ലൈ​ന്‍ ഷോ​ര്‍ട്ടാ​യ​താ​ണ് സി​ഗ്ന​ല്‍ ത​ക​രാ​റി​ലാ​കാ​ന്‍ കാ​ര​ണം. വ്യാ​ഴാ​ഴ്ച​യാ​ണ് സി​ഗ്ന​ല്‍ ത​ക​രാ​റി​ലാ​യ​ത്.

വി​ദ​ഗ്ധ​രെ​ത്തി സി​ഗ്ന​ല്‍ സം​വി​ധാ​നം പ​രി​ശോ​ധ​ന ന​ട​ത്തി. മ​ഴ ത​ട​സം സൃ​ഷ്ടി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ന്നു വൈ​കു​ന്നേ​ര​ത്തി​ന​കം പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​മെ​ന്ന് സി​ഗ്ന​ല്‍ സം​വി​ധാ​ന​ത്തി​ന്‍റെ ക​രാ​റു​കാ​ര​ന്‍ പ​റ​ഞ്ഞു.

സി​ഗ്ന​ല്‍ ത​ക​രാ​റി​ലാ​യ​തു​മൂ​ലം പോ​ലീ​സാ​ണ് സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up