ചങ്ങനാശേരി എസ്ബി കോളജിലെ 2025-26 അധ്യയനവര്‍ഷത്തില്‍ ബിരുദബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദ ദാനചടങ്ങ് മഹാത്മാഗാന്ധി സ
ചങ്ങനാശേരി: നിര്‍മിതബുദ്ധി പ്രധാനമാകുന്ന ഇക്കാലത്ത് വിദ്യാര്‍ഥികളില്‍ വിമര്‍ശനബുദ്ധി അനിവാര്യമാണെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ്ചാന്‍സലര്‍ ഡോ. ഡി. മാവൂത്.
എസ്ബി കോളജിലെ 2025-26 അധ്യയനവര്‍ഷത്തില്‍ ബിരുദബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദ ദാനചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമര്‍ശനബുദ്ധിയോടെ കാര്യങ്ങളെ വിലയിരുത്താനുള്ള ശേഷിയാണ് യഥാര്‍ഥ വിദ്യാഭ്യാസത്തിന്റെ് ലക്ഷ്യമെന്നും വൈസ്ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.
കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഫാ.ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജാന്സന് ജോസഫ്, വിനു ജോബ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, ഡോ. ജെറിന് ബി. സെബാസ്റ്റ്യന്‍, അഞ്ജലി ലാല്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam