x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തുള്ളി കുടിക്കാനില്ല : കുടിവെള്ളം


Published: July 5, 2026 06:47 AM IST | Updated: July 5, 2026 06:47 AM IST

പ​റാ​ലി​ൽ പൈ​പ്പി​ലു​ണ്ടാ​യ ചോ​ർ​ച്ച മൂ​ലം കി​ട്ടാ​ക്ക​നി​യാ​യി കു​ടി​വെ​ള്ളം

ച​ങ്ങ​നാ​ശേ​രി: പ​റാ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വാ​ട്ട​ര്‍ അ​ഥോ​രിറ്റി​യു​ടെ പൈ​പ്പി​ല്‍ ശു​ദ്ധ​ജ​ലം എ​ത്തു​ന്നി​ല്ല. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​ക്കാ​ല​മാ​യാ​ണ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. പോ​ള​യും മാ​ലി​ന്യവും നി​റ​ഞ്ഞ് മ​ലി​ന​മാ​യ തോ​ട്ടി​ലെ വെ​ള്ളം കി​ണ​റു​ക​ളി​ലേ​ക്ക് അ​രി​ച്ചി​റ​ങ്ങു​ന്ന​തി​നാ​ല്‍ കി​ണ​റു​ക​ളി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.

പു​ര​പ്പു​റ​ത്ത് വീ​ഴു​ന്ന മ​ഴ​വെ​ള്ളം ശേ​ഖ​രി​ച്ചാ​ണ് ശു​ദ്ധ​ജ​ല​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​റാ​ല്‍ സെ​ന്‍റ് ആ​ന്‍റണീ​സ് പ​ള്ളി, വി​വേ​കാ​ന​ന്ദ സ്‌​കൂ​ളി​നു സ​മീ​പം, പാ​രി​പ്പ​ള്ളം, ക​ണ്ട​ങ്ക​രി, അ​ങ്ക​ണ​വാ​ടി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ശു​ദ്ധ​ജ​ല വി​ത​ര​ണം നി​ല​ച്ചി​രി​ക്കു​ന്ന​ത്.

ശു​ദ്ധ​ജ​ല​ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ല​ജ​ന്യ രോ​ഗ​ഭീ​തി​യും ആ​ശ​ങ്ക പ​ര​ത്തു​ന്നു​ണ്ട്. പൈ​പ്പ് ജ​ലം ല​ഭി​ക്കാ​ത്ത​തു​മൂ​ലം നാ​ട്ടു​കാ​ര്‍ ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. വെ​ട്ടി​ത്തു​രു​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും പൈ​പ്പി​ലൂ​ടെ ശു​ദ്ധ​ജ​ലം എ​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.

ഭൂ​മി​ക്ക​ടി​യി​ല്‍ പൊ​ട്ടി​യ പൈ​പ്പി​ലൂ​ടെ വെ​ള്ളം വ്യാ​പ​ക​മാ​യി ചോ​രു​ന്ന​താ​ണ് പ​റാ​ലി​ലെ ശു​ദ്ധ​ജ​ല​വി​ത​ര​ണ ത​ട​സ​ത്തി​നു കാ​ര​ണ​മാ​യി വാ​ട്ട​ര്‍ അ​ഥോ​രി​റ്റി അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ​റാ​ല്‍ റോ​ഡി​ല്‍ മ​ര​ത്തി​ന്‍റെ വേ​രു​ക​ള്‍ ഇ​റ​ങ്ങി പൈ​പ്പു​ക​ള്‍ ഞെ​രി​ച്ച​തു​മൂ​ലം പൈ​പ്പു​ക​ള്‍ക്കു​ണ്ടാ​യ ത​ക​രാ​റി​നെ തു​ട​ര്‍ന്ന് ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് വ​ന്‍തോ​തി​ല്‍ ജ​ല​ച്ചോ​ര്‍ച്ച അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്.

ചോ​ര്‍ച്ച ക​ണ്ടെ​ത്തി​യ പ​ല​സ്ഥ​ല​ങ്ങ​ളി​ലേ​യും പൈ​പ്പ് മാ​റ്റി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ത​ക​രാ​റി​ലാ​യ 36മീ​റ്റ​ര്‍ പൈ​പ്പ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മാ​റി​യി​രു​ന്നു. എ​ന്നാ​ല്‍ ചി​ല സ്ഥ​ല​ങ്ങ​ളി​ലെ ചോ​ര്‍ച്ച ക​ണ്ടെ​ത്താ​ന്‍ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.

വ​ണ്ടി​പ്പേ​ട്ട മു​ത​ല്‍ പ​റാ​ല്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് പു​തി​യ ഡി​ഐ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റോ​ഡ് കു​ഴി​ച്ച് പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് പ​ണം അ​ട​ച്ച് അ​നു​മ​തി വാ​ങ്ങ​ണം. അ​നു​മ​തി ല​ഭി​ച്ച് പൈ​പ്പ് മാ​റ്റി സ്ഥാ​പി​ച്ചാ​ലേ പ്ര​ശ്‌​ന​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യി പ​രി​ഹ​രി​ക്കാ​നാ​കൂ എ​ന്നും വാ​ട്ട​ര്‍ അ​ഥോ​രി​റ്റി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up