x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈക്കം കായലോരത്തെ കുട്ടികളുടെ പാർക്ക് മുഖം മിനുക്കുന്നു


Published: July 5, 2026 06:33 AM IST | Updated: July 5, 2026 06:33 AM IST

ന​ഗ​ര​സ​ഭാ പാ​ർ​ക്കി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ത്ത് ച​ര​ൽ വി​രി​ക്കു​ന്നു

വൈ​ക്കം: ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വൈ​ക്കം കാ​യ​ലോ​ര​ത്തെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​വീ​ക​രി​ക്കാ​നൊ​രു​ങ്ങി ന​ഗ​ര​സ​ഭ. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ക്കി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ആ​ന​യു​ടെ ഫൗ​ണ്ട​ൻ ഛായം ​പൂ​ശി കു​റ്റ​മ​റ്റ​താ​ക്കാ​ൻ തീ​രു​മാ​ന​മാ​യി.

ചെ​മ്മ​നാ​ക​രി ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ബ്രെ​യി​ൻ ആ​ൻ​ഡ് സ്പൈ​ൻ സെ​ന്‍റർ അ​ധി​കൃ​ത​രാ​ണ് ഈ ​ഫൗ​ണ്ട​ൻ സൗ​ന്ദ​ര്യ​വ​ത്ക്ക​രി​ക്കു​ന്ന​തി​നാ​യി മു​ന്നോ​ട്ടു വ​ന്ന​ത്. ഇ​തി​ന്‍റെ ജോ​ലി​ക​ൾ അ​ടു​ത്ത ദി​വ​സം ത​ന്നെ തു​ട​ങ്ങാ​നാ​ണ് നീ​ക്കം.

ഇ​തോ​ടൊ​പ്പം, വ​യോ​ധി​ക​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള പ്ര​ത്യേ​ക സ്ഥ​ല​വും യോ​ഗ പാ​ർ​ക്കു​മ​ട​ക്കം സ്ഥാ​പി​ച്ച് പാ​ർ​ക്ക് കൂ​ടു​ത​ൽ ക​മ​നീ​യ​മാ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ട്ടു​ള്ള​ത്. പാ​ടേ ത​ക​ർ​ന്ന കു​ട്ടി​ക​ളു​ടെ ക​ളി ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​രാ​റി​ലാ​യ വൈ​ദ്യു​തി സം​വി​ധാ​ന​വും ശു​ചി​മു​റി​ക​ളും ന​വീ​ക​രി​ച്ച് ഓ​ണ​ത്തി​ന് മു​മ്പ് പാ​ർ​ക്ക് നാ​ടി​ന് സ​മ​ർ​പ്പി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭാ ഫ​ണ്ട് കൂ​ടാ​തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെയാണു പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത പ്ര​ശ്നം

മാ​സ​ങ്ങ​ളാ​യി കു​ട്ടി​ക​ളു​ടെ റൈ​ഡിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം കേ​ടു​വ​ന്ന നി​ല​യി​ലാ​ണ്. അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം മൂ​ലം ഒ​രു മ​ഴ പെ​യ്‌​താ​ൽ കു​ട്ടി​ക​ളു​ടെ ക​ളി ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. പാ​ർ​ക്കി​ലെ ചെ​റി​യ തൂ​ണു​ക​ളി​ട്ട് സ്ഥാ​പി​ച്ചി​രു​ന്ന 32 അ​ല​ങ്കാ​ര വൈ​ദ്യു​തി വി​ള​ക്കു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​രാ​റി​ലാ​യി.

പാ​ർ​ക്കി​ലെ വൈ​ദ്യു​തി വി​ത​ര​ണ ശൃം​ഖ​ല ത​ക​രാ​റി​ലാ​യ​തോ​ടെ താ​ത്കാ​ലി​ക ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചാ​ണ് നി​ല​വി​ൽ രാ​ത്രി പാ​ർ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. ഉ​ണ​ങ്ങി​യ മ​ര​ച്ചി​ല്ല​ക​ള​ട​ക്കം അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണ്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഏ​റെ തി​ര​ക്കു​ള്ള ഇ​വി​ടം നാ​യ്ക്ക​ളു​ടെ വി​ഹാ​രകേ​ന്ദ്രം കൂ​ടി​യാ​യി മാ​റി​യി​ട്ടു​ണ്ട്. ഓ​രോ ഭ​ര​ണ​സ​മി​തി​ക​ൾ മാ​റിവ​രു​മ്പോ​ഴും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ന​വീ​ക​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​നാ​ണ് ഈ ​ദു​ർ​ഗ​തി.

ഓ​ണ​ത്തി​ന് മു​മ്പ് ന​വീ​ക​രി​ക്കും

സാ​യാ​ഹ്‌​ന​ങ്ങ​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും കു​ടും​ബ​ങ്ങ​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന പാ​ർ​ക്കി​ൽ കു​ട്ടി​ക​ൾ​ക്ക് വി​നോ​ദ​ത്തി​ന് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.​വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും സു​മ​ന​സു​ക​ളും പാ​ർ​ക്ക് ന​വീ​ക​രി​ക്കു​ന്ന​തി​ന് സ​ഹാ​യഹ​സ​ത​വു​മാ​യി മു​ന്നോട്ടു വ​ന്നി​ട്ടു​ണ്ട്. അ​ടു​ത്ത കൗ​ൺ​സി​ലി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്ത് ന​ട​പ​ടി തു​ട​ങ്ങും.

- അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ,
ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വൈ​ക്കം

Tags : Local News Nattuvishesham Kottayam

Recent News

Corehub Up