x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​ർ കൃഷി ഓഫീസറെ തടഞ്ഞുവച്ചു


Published: July 5, 2026 05:16 AM IST | Updated: July 5, 2026 05:16 AM IST

എ​ട​ത്തി​രു​ത്തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും പ്ര​തി​ഭാ​സം​ഗ​മ​വും കെ.​കെ. വ​ത്സ​രാ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

മേ​ലൂ​ർ: കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഞാ​റ്റു​വേ​ല​ച്ച​ന്ത​യു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി​ത്തൈ​ക​ൾ ന​ൽ​കി​യ​ത് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രെ അ​റി​യി​ക്കാ​തെ​യെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ മെ​മ്പ​ർ​മാ​ർ മേ​ലൂ​ർ കൃ​ഷി ഓ​ഫീ​സ​റെ ത​ട​ഞ്ഞു​വ​ച്ചു.

എ​ൽ​ഡി​എ​ഫ് മെ​മ്പ​ർ​മാ​രു​ടെ വാ​ർ​ഡു​ക​ളി​ൽ ആ​നു​കൂ​ല്യം​ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് കൃ​ഷി ഓ​ഫീ​സ​റും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ക​ള്ള​ക്ക​ളി ന​ട​ത്തി​യ​തെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. യ​ഥാ​ർഥ ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ടാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കൃ​ഷി ഓ​ഫീ​സ​റും കൂ​ടി ന​ട​ത്തു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എം.​ടി. ഡേ​വി​സ് ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ൽ മെ​മ്പ​ർ​മാ​രാ​യ ജോ​സ​ഫ് പൈ​നാ​ട​ത്ത്, ലി​ൻ​സ​ൺ ആ​ന്‍റ​ണി, റി​ൻ​സി രാ​ജേ​ഷ്, ഷീ​ജ പോ​ളി, ജാ​ൻ​സി ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District news

Recent News

Corehub Up