x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​ല്‍​പാ​ല​സ് പോ​ലീ​സ് ക്യാ​മ്പി​ലെ മ​ദ്യ​പാ​നം : ഓ​ടി​പ്പോ​യ​ പോലീസുകാരൻ തി​രി​കെ​യെ​ത്തി​യി​ല്ല


Published: July 5, 2026 05:12 AM IST | Updated: July 5, 2026 05:12 AM IST

കൊ​ച്ചി: പോ​ലീ​സ് ക്യാ​മ്പി​ൽ മ​ദ്യ​പാ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പി​ടി​കൂ​ടി വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഓ​ടി​പ്പോ​യ പോ​ലീ​സു​കാ​ര​ന്‍ ക്യാ​മ്പി​ല്‍ തി​രി​ച്ചെ​ത്തി​യി​ല്ല.

ഹി​ല്‍​പാ​ല​സ് പോ​ലീ​സ് ക്യാ​മ്പി​ലെ ബാ​ര​ക്കി​ലി​രു​ന്ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ​എ​പി ഒ​ന്നാം ബ​റ്റാ​ലി​യ​നി​ലെ മൂ​ന്ന് പോ​ലീ​സു​കാ​രെ പ​തി​വ് പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ഓ​ഫീ​സ​ര്‍​മാ​ര്‍ കു​ടി​ച്ചു തീ​രാ​ത്ത മ​ദ്യ​ക്കു​പ്പി​യും ഗ്ലാ​സും മ​റ്റു​മാ​യി പി​ടി​കൂ​ടി​യ​ത്.

ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സു​കാ​രാ​യ കെ.​യു. അ​ഭി​ലാ​ഷ്, എ​ന്‍. ന​വാ​സ്, എം. ​വി​ഷ്ണു എ​ന്നി​വ​രെ സം​ഭ​വ​ത്തി​ല്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​രെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ട്ട​ത്തി​ലു​ണ്ടാ​യ അ​ഭി​ലാ​ഷ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ ത​ള്ളി​യി​ട്ടു ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​യാ​ള്‍ ഇ​തു​വ​രെ ക്യാ​മ്പി​ല്‍ തി​രി​കെ​യെ​ത്തി​യി​ട്ടി​ല്ല. ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ലു​ള്‍​പ്പെ​ട്ട ന​വാ​സി​നെ​യും വി​ഷ്ണു​വി​നെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി ഇ​രു​വ​രും മ​ദ്യ​പി​ച്ച​ത് പി​ന്നീ​ട് സ്ഥി​രീ​ക​രി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up