x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ന്ന​ല്‍​ച്ചു​ഴ​ലി; മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി, വീ​ടു​ക​ള്‍​ക്ക് ക​ന​ത്തനാ​ശം


Published: July 5, 2026 05:11 AM IST | Updated: July 5, 2026 05:11 AM IST

പൊ​റ​ത്തി​ശേ​രി​യി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ മി​ന്ന​ല്‍​ച്ചു​ഴ​ലി​യി​ല്‍ മ​ണ​പ്പെ​ട്ടി ക​മ​ല ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ടി​നു​മു​ക​ളി​ലേ​ക്ക് മാ​വി​ന്‍റെ കൊ​മ്പു​വീ​ണ് അ​ടു​ക്ക​ള​ ത​ക​ര്‍​ന്ന​ന

ഇ​രി​ങ്ങാ​ല​ക്കു​ട: മി​നി​റ്റു​ക​ള്‍​മാ​ത്രം നീ​ണ്ടു​നി​ന്ന ശ​ക്ത​മാ​യ മി​ന്ന​ല്‍​ച്ചു​ഴ​ലി​ക്കാ​റ്റ് പൊ​റ​ത്തി​ശേ​രി​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ 38- ാം വാ​ര്‍​ഡി​ലെ പൊ​റു​ത്തു​ചി​റ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ത​ച്ച​പ്പു​ള്ളി റോ​ഡ് പ്ര​ദേ​ശ​ത്ത് ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ത്.

നി​ര​വ​ധി മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ഴു​ക​യും വ​ന്‍ മ​ര​ക്കൊ​മ്പു​ക​ള്‍ ഒ​ടി​ഞ്ഞു​വീ​ണ് വീ​ടു​ക​ള്‍​ക്കും കൃ​ഷി​യി​ട​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും​ചെ​യ്തു. വ​ള്ളു​പ​റ​മ്പി​ല്‍ രാ​മ​ന്‍റെ വീ​ടി​ന് മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന ട്ര​സ് കാ​റ്റി​ല്‍ പൂ​ര്‍​ണ​മാ​യും പ​റ​ന്നു​പോ​യി. വീ​ടി​ന്‍റെ വാ​ട്ട​ര്‍ ടാ​ങ്കും പാ​ര​പ്പ​റ്റും ത​ക​ര്‍​ന്നു. കോ​ട്ട​യി​ല്‍ മു​ര​ളി​യു​ടെ വീ​ട്ടു​വ​ള​പ്പി​ലെ വ​ലി​യ മാ​വി​ന്‍റെ കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ് വീ​ടി​ന്‍റെ ട്ര​സി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. കോ​ട്ട​ക്ക​ക​ത്തു​കാ​ര​ന്‍ ജോ​സ​ഫി​ന്‍റെ പ​റ​മ്പി​ലെ നി​ര​വ​ധി ജാ​തി​മ​ര​ങ്ങ​ളും അ​ട​യ്ക്കാ​മ​ര​ങ്ങ​ളും ക​ട​പു​ഴ​കി വീ​ണു. പ്ര​ദേ​ശ​ത്തെ മ​റ്റ് പ​ല വീ​ടു​ക​ളു​ടെ​യും പ​രി​സ​ര​ങ്ങ​ളി​ല്‍ ജാ​തി, തേ​ക്ക്, മാ​വ് തു​ട​ങ്ങി​യ മ​ര​ങ്ങ​ള്‍ ശ​ക്ത​മാ​യ കാ​റ്റി​ല്‍ ഒ​ടി​ഞ്ഞു​വീ​ണ​തോ​ടെ ഭീ​തി​പ​ര​ന്നു.

ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത് മ​ണ​പ്പെ​ട്ടി ക​മ​ല ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ടി​നാ​ണ്. സ​മീ​പ​ത്തെ മാ​വി​ന്‍റെ ഭീ​മ​ന്‍ കൊ​മ്പ് ഓ​ടി​ട്ട വീ​ടി​ന് മു​ക​ളി​ലേ​ക്ക് പ​തി​ച്ച​തോ​ടെ അ​ടു​ക്ക​ള​യും ഡൈ​നിം​ഗ് ഹാ​ളും ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യി​രു​ന്ന ഈ ​മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മീ​പ​ത്തെ അ​ഞ്ച് കു​ടും​ബ​ങ്ങ​ള്‍ നേ​ര​ത്തേ ന​ഗ​ര​സ​ഭ​യി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി​നീ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി. അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കു​ന്ന​തി​നും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up